ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ് ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം; അറിയേണ്ട കാര്യങ്ങൾ

അഞ്ച് കോടിയോളം ഫെയ്സ് ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന വാർത്ത ടെക് ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഹാക്ക് ചെയ്യപ്പെട്ട  ഫെയ്സ് ബുക്ക് അക്കൗണ്ട് എങ്ങനെ എളുപ്പത്തിൽ തിരിച്ചെടുക്കാനാകും എന്നതിനെക്കുറിച്ചുള്ള വഴികൾ ഉപഭോക്താക്കൾക്ക് പങ്കുവച്ച് കേരള പൊലീസ് . എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലാക്കിയാൽ എത്രയും പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങളും ഇതുവഴി അക്കൗണ്ട് തിരിച്ചു പിടിക്കാനുമുള്ള മാർഗങ്ങളാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസ് പങ്കുവയ്ക്കുന്നത്. 

ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ് ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

"എന്റെ ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേർഡ് മാറ്റാനും കഴിയുന്നില്ല " എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.

അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. "My account is compromised" എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക്‌ കണ്ടെത്താൻ ശ്രമിക്കും.

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.