ആ 'വലിയ' പാപം പോകാൻ മുള്ള് കിടക്കയിൽ കിടക്കുന്ന സ്വാമി; കുംഭമേള കാഴ്ച

ഉത്തർപ്രദേശിലെ പ്രയാഗിൽ നടക്കുന്ന കുംഭ മേള ഏറെ പ്രശസ്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ലക്ഷകണക്കിന് സന്യാസിമാരാണ് മേളയിൽ എത്തുന്നത്. വ്യത്യസ്ത വേഷഭൂഷാധികളോടെയായിരിക്കും ചിൽ എത്തുന്നത്. കുംഭമേളയിലെ സ്വർണ്ണ സ്വാമിയെപ്പോലെ തന്നെ പ്രശസ്തനാണ് കാൺടോം വാലി ബാബാ അഥവാ മുള്ള് സ്വാമി. ഇത്തരമൊരു പേര് വരാൻ ഒരു കാരണമുണ്ട്. 

മുൾകിടക്കയിലാണ് ബാബ കിടന്നുറങ്ങുന്നത്. അതിന് അദ്ദേഹം പറയുന്ന കാരണം പതിനെട്ടാമത്തെ വയസിൽ ഗോഹത്യ നടത്തിയിട്ടുണ്ടെന്നാണ്. അതൊരു പാപമാണെന്ന ചിന്തിയിൽ പ്രായശ്ചിത്തത്തിനായിട്ടാണ് മുൾക്കിടക്കയിൽ കിടക്കുന്നത്. ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ അന്ന് മുതൽ മുൾക്കിടക്കയിലാണ് ഉറക്കം. 

ഏറെ വേദനജനകമാണെങ്കിലും ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ ഇത് ശീലമായിക്കഴിഞ്ഞെന്ന് ബാബ പറയുന്നത്. മുള്ള് സ്വാമിയുടെ പൂർവാശ്രമത്തിലെ നാമധേയം ലക്ഷ്മൺ രാജ് എന്നാണ്. പതിനെട്ടാമത്തെ വയസ് മുതൽ ഗോഹത്യയുടെ പാപം പോകാൻ മുള്ളിലാണ് കിടപ്പ്.