ഭർത്താവിന് കറുപ്പെന്ന് കളിയാക്കി; കണ്ണീരോടെ പൊട്ടിത്തെറിച്ച് ഭാര്യ: മറുപടി

kavitha
SHARE

ഭർത്താവിന് കറുപ്പാണെന്ന് കളിയാക്കിയവർക്ക് കണ്ണീരോടെ മറുപടി നൽകി ഭാര്യ. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോഡീഷെയ്മിങ് പലപ്പോഴും അതിരുവിടാറുണ്ട്. കവിത ശരത്ത് എന്ന വീട്ടമ്മയാണ് ഭർത്താവിന്റെ നിറത്തെ പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുന്നത്. കവിതയും ഭർത്താവും ഒരുമിച്ചുള്ള ടിക്ക് ടോക്ക് വിഡിയോ കണ്ട ചിലരാണ് ഭർത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നുമൊക്കെ പരിഹസിച്ചത്. ഇതിന് കവിതയുടെ മറുപടി.

ഗ്ലാമർ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. ഈ ചിന്താഗതിയുള്ളവരുടെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത്. എന്റെ ഭർത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാൻ. കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങൾ ചിലപ്പോൾ കറുത്തെന്നിരിക്കും. എന്ത് യോഗ്യതയാണ് നിങ്ങള്‍ക്ക് എന്റെ ഭർത്താവിനെ കുറ്റം പറയാൻ എന്ന് കവിത ചോദിക്കുന്നു.

MORE IN SPOTLIGHT
SHOW MORE