വീർത്ത് പൊട്ടാറായി വയർ; കരൾ രോഗം കാർന്നുതിന്നുന്ന ഒൻപത് മാസക്കാരി: കണ്ണീർ

കണ്ണുനിറഞ്ഞുപോകും ഇൗ കുഞ്ഞിന്റെ അവസ്ഥ കണ്ടാൽ. കരൾ രോഗത്തിന്റെ തീവ്രതയിൽ വാവിട്ട് കരയുകയാണ് കേവലം ഒൻപത് മാസം പ്രായമുള്ള അഭിരൂപ. കരൾ പകുത്ത് നൽകാൻ അമ്മയും അച്ഛനും തയാറാണെങ്കിലും അതിനുള്ള പരിശോധന നടത്താൻ പോലും ഇൗ കുടുംബത്തിന്റെ കയ്യിൽ പണമില്ല. കനാലിന്റെ വശത്തെ പുറംപോക്ക് ഭൂമിയിൽ കെട്ടിയുണ്ടാക്കിയ കുടിലിലാണ് ഇൗ കുടുംബം കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ പ്രതീഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഫെയ്സ്ബുക്കിലൂടെ കുഞ്ഞിന്റെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. 

അഭിരൂപയ്ക്ക് നന്നായി ശ്വസിക്കാൻ പോലും കഴിയുന്നില്ല ഇപ്പോൾ. കരൾരോഗം ബാധിച്ച് വീർത്ത് പൊട്ടാറായ വയറുമായി അവൾ കരയുമ്പോൾ ഉള്ളുനീറ്റുകയെന്നല്ലാതെ മറ്റു വഴികളൊന്നുമില്ല ഇൗ കുടുംബത്തിന്. 30 ലക്ഷത്തോളം രൂപയാണ് ചികിൽസയ്ക്ക് വേണ്ടത്.