'പോയി കിടന്ന് ഉറങ്ങ് പെണ്ണേ!'; അമ്പിളിചേട്ടനെ അനുകരിച്ച് മകള്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാവ് ജഗതി ശ്രീകുമാറിനെ അനുകരിച്ച് മകൾ പാർവതി ഷോൺ. അച്ഛൻ  അഭിനയിച്ച് ചിത്രങ്ങളിലെ കോമഡി രംഗങ്ങള്‍ അനുകരിച്ച് മകള്‍ പാര്‍വതി ഷോണ്‍. ടിക് ടോക് അപ്ലിക്കേഷനിലൂടെയാണ് മലയാളികളുടെ അമ്പളി ചേട്ടന്റെ ഹാസ്യ രംഗങ്ങൾ അവിസ്മരണീയമാക്കിത്. പാർവതി ഷോണിന്റെ സുഹൃത്തും വിധു പ്രത്പിന്റെ ഭാര്യയുമായ ദീപ്തിക്കൊപ്പം രംഗങ്ങൾ പുനരാവിഷ്‌ക്കരിച്ചിത്. വെള്ളിത്തിരയിൽ പപ്പയെ മിസ് ചെയ്യുന്നു എന്ന കുറിപ്പോടെ പാര്‍വതി ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവെച്ചു. അച്ഛന്റെ ഭാവങ്ങളെ അതേപടി പകര്‍ത്തുന്നതില്‍ മകള്‍ വിജയിച്ചിട്ടുണ്ടെന്നുതന്നെയാണ് ജഗതി ശ്രീകുമാറിന്റെ ആരാധകരുടെ പക്ഷം.

2012 മാർച്ച് 10 ന്  തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റിയത്. തുടർന്ന് ഇത് വരെ അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.