ഹൃദയം കവർന്ന് 'കനൽ ചിലമ്പ്'; സ്ത്രീ ജീവിതത്തിൻറെ പൊള്ളുന്ന കാഴ്ച്ചകൾ

സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന കാഴ്ചകള്‍ കാവ്യാത്മകമാക്കിയ പ്രഭാവര്‍മ്മയുടെ കവിത കനല്‍ ചിലമ്പിന്റെ നാടകാവിഷ്ക്കാരം വേദിയിലെത്തി.  തിരുവനന്തപുരം കാര്‍ത്തിക തിരുന്നാല്‍ തീയറ്ററിലില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നില്‍ക്കുന്ന ഏഴ് വനിതകള്‍ തിരിതെളിച്ച് നാടകം ആസ്വദകര്‍ക്ക് സമര്‍പ്പിച്ചു. 

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പ്രഭാവര്‍യുടെ കാവ്യം അതേ ഭാവതീവ്രതയോടെയാണ് അരങ്ങിലെത്തിയത്. കനല്‍പോലെ പൊള്ളുന്ന സ്ത്രീയുടെ ജീവിതം ആനന്ദിയെന്ന നായിക കഥാപാത്രത്തിലൂടെയാണ് അനുഭവിപ്പിക്കുന്നത് 

മനസ് ,ശരീരം, ചതി, സ്നേഹം,അതിജീവനം എല്ലാ സ്ത്രീപക്ഷകാഴ്ചപ്പാടിലുടെയാണ് അനുഭവ വേദ്യമാക്കുന്നത്. ഗദ്യശാഖയിലേക്ക് പോയെങ്കിലും നാടകങ്ങളുടെ ചരിത്രം കാവ്യാത്മതകയുടെയത് ആണെന്ന് നടന്‍ മധു പറഞ്ഞു. നാടകം പോലെ ഹൃദ്യമായിരുന്നു ഉദ്ഘാടനം ചടങ്ങും. സ്ത്രീപക്ഷത്ത് നില്‍ക്കുന്ന നാടകത്തിന്റെ ഉദ്ഘാടനം വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഏഴു സ്ത്രീകളാണ് നിര്‍വഹിച്ചത്. തിരുവനന്തപരും ആരാധനയാണ് നാടകം അരങ്ങിലെത്തിച്ചത്.മീനമ്പലം സന്തോഷാണ് സംവിധാനം