‘തൃപ്തി, റൊമ്പ ദൂരം പോയിട്ടേയാ..?’; ‘എങ്കെ ഫ്ലൈറ്റ് ഇറങ്ങിയോ അങ്കതാന്‍ നിക്കിറേ’: ട്രോളൊഴുക്ക്

‘തൃപ്തിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന് തൃപ്തി. മടങ്ങിപ്പോകൂ മക്കളേ എന്ന് പ്രതിഷേധക്കാരും. ഇരുപക്ഷവും ഉറച്ചുനിൽക്കുന്നതോടെ നെടുമ്പാശേരി വിമാനത്താവളം ഒരു ‘വടക്കൻ’ ‘തെക്കൻ’ വീരഗാഥയ്ക്ക് അരങ്ങൊരുക്കുകയാണ്. നാളെ രാവിലെ എന്തുവന്നാലും മല കയറും എന്ന് അവർ ഉറപ്പിച്ച് പറയുമ്പോൾ 50 വയസ് കഴിയാതെ വിമാനത്താവളത്തിൽ നിന്നും പുറത്തിറക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. ഇതു കണ്ടും കേട്ടും കലിയിളകിയ ട്രോളൻമാർ ആകട്ടെ പണി തുടങ്ങി. തൃപ്തിയെ വച്ച് തൃപ്തിയാകും വരെ ട്രോളൊരുക്കുകയാണ് സോഷ്യൽ ലോകം. 

തൃപ്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ ലോകവും ഒപ്പമുണ്ട്. കഴിഞ്ഞ ഏഴുമണിക്കൂറായി വിമാനത്താവളത്തിൽ തന്നെ കുടുങ്ങിയിരിക്കുകയാണ് തൃപ്തി. അവരുടെ ജീവിതത്തിലെ തന്നെ ആദ്യ അനുഭവമാണിത്.