കേരളപ്പിറവിക്ക് ബാത്ത്റൂം ഗായകരുടെ സമ്മാനം

കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് സമ്മാനമായി പ്രത്യേക ഗാനം. ബാത്ത്റൂം ഗായകരുടെ സംഘമായി പ്രശസ്തി നേടിയ ഫ്രം മഗ് ടു മൈക്കാണ് പാട്ടൊരുക്കിയത്. ഭിന്നശേഷിയുള്ള ശ്രദ്ധ മുരളീധരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. കേരളപ്പിറവി ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്, പാട്ടിന് ഇൗണം പകര്‍ന്ന ബെംഗളൂരു മലയാളി സുനില്‍ കോശിയും, ഗായിക ശ്രദ്ധ മുരളീധരനും.