കാർ എട്ട് അടി താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷകനായത് ബെൽറ്റ്

ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ കൊട്ടാരവളവിനു സമീപം ഇന്നലെ വൈകിട്ടു കാർ നിയന്ത്രണം വിട്ട് 8 അടി താഴ്ചയിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന നാലുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർ ഓടിച്ചിരുന്ന മുഹമ്മ പുതുപറമ്പിൽ കൃഷ്ണ ഭവനിൽ കൃഷ്ണപ്രസാദ് (40), ഭാര്യ മേഘ (33), മക്കളായ ശിവതേജസ് (7), സൂര്യതേജസ് (4) എന്നിവരാണു രക്ഷപ്പെട്ടത്. കരുനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങും വഴിയാണ് അപകടമുണ്ടായത്. കൃഷ്ണപ്രസാദ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു