സ്ത്രീകള്‍ക്ക് നിന്നു മൂത്രമൊഴിക്കാൻ ഉപകരണം; കയ്യടി നേടി ഐ.ഐ.ടി വിദ്യാർത്ഥികൾ

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വലിയ പ്രശന്ങ്ങളിൽ ഒന്നാണ് ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം ഇല്ലത്തത്.  ഉണ്ടെങ്കില്‍ തന്നെ അത് എത്രമാത്രം ശുചിത്വമുള്ളവയാണ് എന്ന കാര്യവും സംശയമാണ്. ഇത്തരം ടോയിലറ്റുകൾ ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം. പലരും മൂത്രമൊഴിക്കാൻ ധൈര്യം കാണിക്കാറില്ല. ഇങ്ങനെ പിടിച്ചുവെക്കുന്നത് കിഡ്നി സ്റ്റോണ്‍ ഉൾപ്പടെയുള്ള ബാധിക്കാൻ ഇടവരും. എന്നാൽ പലർ ഉപയോഗിച്ച ടോയ്‌ലറ്റുകൾ ഉപയോഗിച്ചാൽ അണുബാധിയേൽക്കുവാനും സാധ്യത ഏറെയാണ്. 

ഇത്തരം പ്രശന്ങ്ങൾക്ക് പ്രതിവിധിയെന്നോണമാണ് ഡല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികൾ രംഗത്തെത്തിയത്. ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നീ വിദ്യാര്‍ഥികളാണ് സാന്‍ഫിയെന്ന് പേരിട്ട ഈ ഉപകരണം രംഗത്തിറക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് സ്ത്രീകൾക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ സാധിക്കും. പത്തു രൂപയാണ് വില. 

'രാജ്യത്തെ ശൗചാലയങ്ങളിൽ ഭൂരിഭാഗവും വൃത്തിഹീനമാണ്. സ്ത്രീകളാണ് ഇതിന്‍റെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അണുബാധയുണ്ടാകും. അതുകൊണ്ട് പലര്‍ക്കും പൊതുശൗചാലയം ഉപയോഗിക്കാന്‍ മടിയാണ്.' ഹരിയും അര്‍ച്ചിതും പറയുന്നു. 

സാന്‍ഫി ഒരു കൈകൊണ്ട് എളുപ്പത്തിലുപയോഗിക്കാവുന്ന ഉപകരണമാണ്. സാരിയും ചുരിദാറും ധരിക്കുന്നവർക്ക് ഉപേയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. ആര്‍ത്തവകാലത്തും ഇതു പ്രയോജനപ്പെടത്താം. ബയോഡീഗ്രേഡബിള്‍ പേപ്പറുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്ന സാൻഫി ഉപയോഗശേഷം ഉപേക്ഷിക്കാം. അമേസാൺ എന്ന് ഓൺലൈൻ സൈറ്റിൽ സാൻഫി ലഭ്യമാണ്.