അമ്മയുടെ മാറത്ത് ചാഞ്ഞ്, അച്ഛന്‍റെ വയലിന്‍ കേട്ട് ആ മകള്‍; കണ്ണീര്‍നനഞ്ഞ് ഈ വിഡിയോ

ആ കണ്ണീർമഴ മലയാളിയുടെ ഉള്ളിൽ വീണ്ടും പെയ്യുകയാണ്. അത്രത്തോളം ഹൃദയഭേദകമാണ് സോഷ്യൽ ലോകത്ത് ൈവറലാകുന്ന ഇൗ വിഡിയോ. വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന ബാലഭാസ്കറിനും ഭാര്യയ്ക്കും വേണ്ടിയുള്ള പ്രാർഥനയിലാണ് മലയാളികൾ. വാഹനാപകടത്തിൽ മരിച്ച മകൾ തേജസ്വനിക്ക് കണ്ണീർ കൊണ്ട് ആദരാഞ്ജലികൾ നേരുകയാണ് എല്ലാവരും.

തേജസ്വിനിയുടെ പുഞ്ചിരി പൊഴിക്കുന്ന ചിത്രം ഒരു നെമ്പരമായി പടരുമ്പോഴാണ് ഇൗ വിഡിയോ ഷെയർ ചെയ്യുന്നത്. അച്ഛന്റെ വയലിൻ മധുര സ്വരങ്ങൾക്ക് കാതോർത്ത് അമ്മയുടെ മാറത്ത് ചാഞ്ഞുറങ്ങുന്ന തേജസ്വിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ‘പുതു വെള്ളൈ മഴൈ...’ എന്ന വിഖ്യാത ഗാനത്തിന് വയലിനിലൂടെ ബാലഭാസ്കർ പുതുജീവൻ പകരുമ്പോൾ അമ്മയുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവൾ ആസ്വദിക്കുന്ന വിഡിയോ അത്രത്തോളം ഹൃദ്യമാണ്. കണ്ണീരോടെയല്ലാതെ ഈ രംഗങ്ങൾ കണ്ടിരിക്കാനാകില്ല. 

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഇൗ വിഡിയോക്ക് കീഴെ തേജസ്വിനിക്ക് വേണ്ടിയുള്ള കണ്ണീർ പൂക്കളാണ്. പിന്നെ മനസു നിറഞ്ഞ പ്രാർത്ഥനയും.