ഓപ്പറേഷന്‍ കഴിഞ്ഞു; അവള്‍ പണ്ടത്തെപ്പോലെ ചിരിച്ചു; നന്ദിപറഞ്ഞ് സച്ചിന്‍

അവളുടെ മുഖത്ത് അപ്പോൾ കണ്ട ആ പുഞ്ചിരിയ്ക്ക് വേണ്ടിയായിരുന്നു അവന്റെ ശ്രമങ്ങളെല്ലാം.  അൽപം മുൻപ് സച്ചിൻ ഫെയ്സ്ബുക്കിൽ കുറിച്ചതും അങ്ങനെയായിരുന്നു. സോഷ്യൽ ലോകത്ത് വൈറലായ ആ പ്രണയജോ‍ഡികളുടെ ജീവിതത്തിലേക്ക് നിറങ്ങൾ മടങ്ങി വരുന്നതിന്റെ സൂചന കൂടിയാണ് സച്ചിന്റെ പോസ്റ്റ്. 

‘കഴിഞ്ഞ ദിവസം ഭവ്യയുടെ ഓപ്പറേഷൻ ആയിരുന്നു. എല്ലാം ഭംഗിയായി അവസാനിച്ചു. രാവിലെ അവളെ നേരിൽ കണ്ടു സംസാരിച്ചു, വേദനയുണ്ട് എങ്കിലും പഴയ പോലെ ആ ചിരി ആ മുഖത്ത് കാണാൻ സാധിച്ചു. പറയാൻ വാക്കുകൾ കിട്ടാത്ത അത്രയും സന്തോഷം ഉണ്ട് മനസ്സിൽ. നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും മാത്രമാണ് അവളുടെ ഈ ചിരിക്ക് കാരണം. ഞങ്ങൾക്ക് താങ്ങും തണലുമായി നിന്ന എല്ലാ സുമനസുകൾക്കും നന്ദിയും,. കടപ്പാടും അറിയിക്കുന്നു. സച്ചിൻ കുറിച്ചു.

സോഷ്യൽ ലോകത്ത് ഏറെ ചർച്ചയായിരുന്നു ഇരുവരുടെയും പ്രണയം കാൻസർ ബാധിച്ചിട്ടും ഭവ്യയെ കൈവിടാതെ അവളെ ചികിൽസിക്കാൻ കൂലിപ്പണിക്കിറങ്ങിയ സച്ചിന്റെ ജീവിതം ഹൃദയം കൊണ്ടാണ് കേരളം കണ്ടത്. അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. കാൻസറിെന പ്രണയം കൊണ്ട് തോൽപ്പിക്കാൻ ഇറങ്ങിയ ഇൗ ദമ്പതികൾക്ക് പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.