ആശങ്കയുടെ ഡാം നിറച്ച് ചിരിയുടെ ട്രോൾ മഴ; മുൻകരുതൽ ട്രോളുകൾ വൈറൽ

troll-dam
SHARE

ട്രോളുകൾ വഴിയും ബോധവൽക്കരണവുമായി സമൂഹമാധ്യമങ്ങള്‍. എല്ലാകാര്യങ്ങളും ലാഘവത്തോടെ കാണുന്ന യുവാക്കൾക്കാണ് ട്രോളിലൂടെ മുന്നറിയിപ്പെത്തിയിരിക്കുന്നത്. ജലനിരപ്പുയർന്നതോടെ ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം എത്തിയതോടെയാണ്  ട്രോളുകൾ പുറത്തിറക്കിയത്.

നദിയുടെ അടുത്ത് പോകാതിരിക്കുക, സെൽഫി എടുക്കാതിരിക്കുക, അവശ്യ സാധനങ്ങൾ കയ്യിൽ കരുതുക, പൊലീസ് തെറ്റായ വിവരങ്ങൾ നൽകരുത്, വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലെ മെയിൻ സ്വിച്ച് ഒാഫു ചെയ്യുക തുടങ്ങിയ ഗൗരവതരമായ വിവരങ്ങളാണ് ട്രോളിലൂടെ പ്രചരിപ്പിക്കുന്നത്.  ഇടുക്കി ജില്ലയിലെയും എറണാകുളം ജില്ലയിലെയും സമൂഹ മാധ്യമ കൂട്ടായ്മകളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.

അതേസമയം,ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിന് മുൻപുള്ള ആദ്യ മുന്നറിയിപ്പ് ലഭിച്ചതോടെ പെരിയാർ കരകവിയാനുള്ള സാധ്യത മുൻനിർത്തി കൂടുതൽ ക്രമീകരണങ്ങൾ നടത്തുകയാണ്. പെരിയാറിന്റെ തീരത്ത് ഏറ്റവും ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണ് വെള്ളപൊക്ക കെടുതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.

ട്രോളുകളിൽ ചിലത് ചുവടെ:

Idukki Dam Alert
troll2
troll1
troll5
Idukki Dam Alert
MORE IN SPOTLIGHT
SHOW MORE