സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍ ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ? ടി.ജി മോഹൻദാസിന് കവിതാ ട്രോൾ

tg-mohandas-bjp
SHARE

കേരളത്തിലെ ബിജെപി ഇന്റലക്ച്വൽ സെല്ലിന്റെ തലവനാണ് ടി.ജി മോഹൻദാസ്. വിവാദ പ്രസ്താവനകളുടെ പേരിൽ സമൂഹമാധ്യമങ്ങളുടെ രോഷവും പരിഹാസവും എല്ലാം മോഹൻദാസ് ഏറ്റുവാങ്ങിയിട്ടുണ്ട്. സിപിഎമ്മിനെയും കോൺഗ്രസിനെയും വളഞ്ഞിട്ടാക്രമിക്കാൻ ഒരവസരവും പാഴാക്കാറില്ലാത്ത വ്യക്തിത്വവുമാണ് ടി.ജി മോഹൻദാസ്. എന്നാൽ ഏതെങ്കിലും ഒരു വിവാദപ്രസ്താവനയുടെ പേരില്ലല്ല ഇപ്പോൾ ടി.ജി മോഹൻദാസ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.

ട്വിറ്ററിൽ മോഹൻദാസ് ഷെയർ ചെയ്ത കവിതകളാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. വയലാറിനെയും ശ്രീകുമാരൻ തമ്പിയുടെയുമൊക്കെ കവിതകളാണെങ്കിലും തുടർച്ചയായി പ്രണയ കവിതകൾ അദ്ദേഹം ട്വീറ്റ് ചെയ്തത് കൗതുകമുണ്ടാക്കി. ട്വിറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ദാസ് കവിതകളെയും, പ്രണയാതുരമായ വരികളേയും കൂട്ടിച്ചേര്‍ത്ത് ട്രോളാക്കി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. 

“സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍

ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ?

ഒരു ചുംബനം..

ഒരു സാന്ത്വനം..

ഒരു സ്‌നേഹസമ്മാനം..”

‘സൂര്യകാന്ത കല്പടവില്‍

ആര്യപുത്രന്റെ പൂമടിയില്‍

നിന്റെ സ്വപ്നങ്ങളെ നീ

കിടത്തിയുറക്കൂ

സ്വയംപ്രഭേ സന്ധ്യേ ..”

“നവഗ്രഹ വീഥിയിലൂടെ

ഒരു നക്ഷത്ര നഗരത്തിലൂടെ

നന്ദനവനത്തില്‍ കതിര്‍മണ്ഡപത്തില്‍

നവവധുവായ് നീ വന്നു…”

ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ ഞെട്ടിയ ടിജി മോഹന്‍ദാസിന്റെ റൊമാന്റിക് വരികള്‍.  ബിജെപി ബൗദ്ധിക് സെല്‍ പ്രമുഖിനിതെന്തു പറ്റിയെന്ന ചോദ്യവും പരിഹാസവും അതിരു കടന്നപ്പോൾ ടി.ജി മോഹൻദാസ് വിശദീകരണവുമായി രംഗത്തെത്തി. 

tg-mohandas-twitter

വിശദീകരണകുറിപ്പിലും പ്രത്യേകതയുണ്ട്. രണ്ട് വരി കവിതകൾ പോലെ തുടർച്ചയായ

വയലാറിനെയും ശ്രീകുമാരൻ തമ്പിയെയും അറിയാതെ നടക്കുന്ന കമ്മൂണിസ്റ്റുകൾ ഇതെല്ലാം എന്റെ കവിതയാണെന്ന് ധരിച്ച് ബഹളം വെയ്ക്കുന്നു.

മുദ്രാവാക്യം കവിതയും ജി സുധാകരൻ മഹാകവിയുമായി വിരാജിക്കുന്നത് ഇടതുപക്ഷ ഇക്കോ സിസ്റ്റത്തിലാണ്. അവരുടെഉറക്കം ഞാൻ കെടുത്തിയില്ലല്ലോ പിന്നെന്താ?

കമ്മൂണിസ്റ്റുകളുടെ ഭാഷാ പരിജ്ഞാനത്താൽ ഹിന്ദി തമിഴ് പാട്ടുകൾ രക്ഷപെട്ടു.

എതായാലും സംഭവം ക്ലാസ് ആയിട്ടുണ്ട്. ട്രോളൻമാർക്ക് നല്ല ഒന്നാന്തരം വിരുന്ന് ആയെന്ന് പറഞ്ഞാൽ മതിയല്ലോ. ബിജെപി ബൗദ്ധിക് സെല്‍ പ്രമുഖിനിന്താ കവിത വഴങ്ങില്ലേയെന്നാണ് മോഹൻദാസ്ജിയുടെ ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE