മൂന്ന് കാലുമായി പിറന്നു; പത്തുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; വിജയച്ചിരി

വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനം വലിയ വാർത്തയല്ലെങ്കിലും ചൈനയിൽ ഇന്നലെ മാധ്യമങ്ങളിൽ നിറഞ്ഞത് പതിനൊന്ന് മാസം പ്രായമുള്ള ഷിയോഫിയാണ്. മൂന്നുകാലുമായി ജനിച്ച കുട്ടിയുടെ വൈകല്യം ചൈനയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ വിജയകരമാക്കി നീക്കംചെയ്തു. പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലാണ് കുട്ടിയുടെ മൂന്നാമത്തെ കാൽ ഡോക്ടർമാരുടെ സംഘം നീക്കം ചെയ്തത്. 

വൈകല്യത്തോടെ ജനിച്ചെങ്കിലും കഴിഞ്ഞ പതിനൊന്ന് മാസവും മൂന്നുകാലുമായിട്ടാണ് ഷിയോഫി ജീവിച്ചത്. എന്നാൽ മൂന്നാമത്തെ കാലിന്റെ പാദം കൈയുടെ ആകൃതിയിലായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്ക് ഇൗ വൈകല്യം വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത്.ലോകത്ത് പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കാവുന്ന അവസ്ഥായാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. ഒാപ്പറേഷൻ വിജയകരമായതിന്റെ സന്തോഷത്തിലാണ് ഡോക്ടർമാരും കുട്ടിയുടെ കുടുംബവും.

പ്രസവത്തിന് മുൻപ് അമ്മ കൃത്യമായ ചെക്കപ്പുകൾ നടത്താതിരുന്നതാണ് കുഞ്ഞിന്റെ വൈകല്യം മുൻകൂട്ടി അറിയാൻ കഴിയാതിരുന്നത്.  കുട്ടി ജനിച്ചശേഷം ഒട്ടേറെ ആശുപത്രിയിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഷാങ്ഹായ് പബ്ലിക്ക് ഹെൽത്ത് ക്ലനിക്കിലാണ് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.