പിന്തുടർന്ന തിമിംഗലത്തിനെ അതിസാഹസികമായി ക്യാമറയിലാക്കി; ചിത്രങ്ങള്‍ വൈറല്‍

വിനോദ സഞ്ചാര ബോട്ടിനെ പിന്തുടർന്ന തിമിംഗലത്തിന്റെ ഫോട്ടോകൾ സഹാസികമായി പകർത്തി ഫോട്ടോഗ്രാഫർ. ഒാസ്ട്രേലിയയിലാണ് സംഭവം. ബോട്ടിനു താഴെയായി ഭീതി പരത്തി നീന്തുന്ന ഒരു തിമിംഗലം. ഇത് കണ്ടതോടെ ടോമി കാന്നോണ്‍ എന്ന 26കാരനിലെ ഫോട്ടോഗ്രാഫര്‍ ഉണർന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. കടലിലേക്ക് എടുത്ത് ചാടി. കടലിനടിയിൽ ഫോട്ടോ എടുക്കാനുള്ള പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് ഇദ്ദേഹവും സുഹൃത്തും ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ഫോട്ടോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പക്ഷെ ഈ ഫോട്ടോകള്‍ യഥാർഥമല്ലെന്നും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്നും വാദം ഉയരുന്നുണ്ട്.

50 മിനിറ്റോളം ഈ വമ്പന്‍ തിമിംഗലം ടൂറിസ്റ്റ് ബോട്ടിന് അടിയില്‍ തന്നെ നീങ്ങിയെന്നാണ് ക്യാമറമാന്‍ പറയുന്നത്. ഏകദേശം 40 അടി നീളവും 20 ടണ്ണിലധികം ഭാരവും ഉള്ള തിമിംഗലം വായ ഭാഗം മുകളിലേക്ക് തുറന്നാണ് ബോട്ടിനടിയിലൂടെ നീങ്ങിയത്.