ജസ്‌ലയ്ക്കു സസ്പെൻഷൻ, നന്ദി, ഇപ്പോള്‍ റിലാക്സേഷനുണ്ടെന്നു ജസ്‌ല

jasla-shuhaib
SHARE

അസഹിഷ്ണുതക്കെതിരെ ഫ്ലാഷ്മോബ് നടത്തി ശ്രദ്ധേയയായ ജസ്‌ല മാടശേരിയെ കെ.എസ്.യു മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തു. കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ ജസ്‌ലയുടെ ഫേസ്്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം രാജ്യാന്തര ചലചിത്രമേളക്കിടെ അസഹിഷ്ണുതക്കെതിരെയായിരുന്നു ജസ്‌ലയുടെ പ്രതിഷേധം. എയ്ഡ്സ് ദിനത്തില്‍ മലപ്പുറത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്ലാഷ് മോബിനെതിരെ ഉയര്‍ന്ന അസഹിഷ്ണുതയോടുളള പ്രതിഷേധമായിരുന്നു ഇത്. കണ്ണൂരില്‍ ഷൂഹൈബ് കൊല്ലപ്പെട്ടപ്പോള്‍ ജസ്്ല മാടശേരിയുടെ പോസ്റ്റ് കോണ്‍ഗ്രസ് വികാരങ്ങള്‍ക്ക് എതിരെയാണന്ന് ആരോപിച്ചാണ് സസ്പെന്‍ഷന്‍ നടപടി. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട്  മോശമായൊന്നും പോസ്റ്റ് ചെയ്തില്ലെന്നും അച്ചടക്ക നടപടിയില്‍ വേദനയില്ലെന്നും ജസ്‌ല പ്രതികരിച്ചു.

പലവട്ടം ആവശ്യപ്പെട്ടിട്ടും പോസ്റ്റ് പിന്‍വലിക്കാന്‍ ജസ്്ല തയാറാകാത്ത സാഹചര്യത്തിലാണ് സസ്്പെന്‍ഷന്‍ വേണ്ടി വന്നതെന്ന് കെ.എസ്.യു നേതൃത്വം പറയുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്ത കെ.എസ്.യു നേതാക്കള്‍ക്കും ജസ്‌ല മറുപടി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തു. വരികള്‍ ഇതാണ്. സസ്പെന്‍ഷന്‍ കിട്ടി ബോധിച്ചു. താങ്ക് യു സോ മച്ച്. ഇപ്പോള്‍ ഒരു റിലാക്സേഷനുണ്ട്

കേവലം കണ്ണൂരെന്ന നാടിന്‍റെ പാശ്ചാത്തലവും അവിടത്തെ രാഷ്ട്രീയവും അവിടെ മനുഷ്യ ജീവനുകള്‍ക്കുള്ള വിലയും.. അത് മാത്രമാണ് താൻ പോസ്റ്റിലൂടെ ഉദ്ധേശിച്ചതെന്നു ജസ്‌ല പറഞ്ഞു. ഒരിക്കലും ഒരു കൊലപാതകം കണ്ട് കൈ കൊട്ടി ചിരിക്കുന്നവളല്ല താൻ. അത്ര കരുണയില്ലാത്തവളായി നിങ്ങള്‍ എന്നെ കാണരുത്. ഷുഹൈബിക്കാന്‍റെ മരണത്തെ നിസാരവല്‍ക്കരിച്ചതല്ല. കണ്ണൂരിന്‍റെ മണ്ണില്‍ സഖാക്കളുടെ മനസില്‍ ഒരു മനുഷ്യ ജീവന് നല്‍കുന്ന മാനസിക മുഖം എഴുതി എന്ന് മാത്രം. ആ ചലനമറ്റ ശരീരം കണ്ട് പകച്ച് നിന്ന് പോയൊരാളാണ് ഞാന്‍. എന്നെ തെറി പറയുകയോ ചീത്ത വിളിക്കുകയോ എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. പക്ഷെ ഒരിക്കലും കൂടെപ്പിറപ്പിന്‍റെ വേദനയില്‍ സന്തോഷിക്കുന്നവളാണ് എന്ന് മാത്രം പറയരുത്. ഒരിക്കലും മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

MORE IN KERALA
SHOW MORE