അനുഷ്കയ്ക്ക് പകരം ആദ്യം വിളിച്ചത് മംമ്തയെ

തെന്നിന്ത്യൻ സിനിമകളിലൊക്കെ നിറഞ്ഞു നിൽക്കുന്ന താരമാണ് മംമ്ത മോഹൻദാസ്. കാൻസറിനെ അതിജീവിച്ച് സിനിമയിൽ സജീവമാകുകയാണ് മംമ്ത മോഹൻദാസ്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നഷ്ടമായ ഒരു സൂപ്പർഹിറ്റ് കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് നടി.

തനിക്ക് നഷ്ടമായ വേഷം ചെന്നെത്തിയത് തെന്നിന്ത്യൻ താരസുന്ദരി അനുഷ്കയിലാണ്. അനുഷ്‌കയുടെ കരിയറിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അരുന്ധതി. അരുന്ധതിയിലേക്ക് ആദ്യം പരിഗണിച്ചത് മംമ്തയെ ആയിരുന്നു. ബോക്സോഫീസിൽ സൂപ്പർ ഹിറ്റായ ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തത് അനുഷ്കയായിരുന്നു. അന്ന് ആചിത്രത്തിൽ അഭിനയിക്കാതിരുന്നത് വലിയ നഷ്ടമായിരുന്നുവെന്ന് മംമ്ത പറയുന്നു.

ആദ്യകാലത്ത് സിനിമയോട് വലിയ പാഷനൊന്നുമില്ലായിരുന്നു. വന്ന കുറച്ച് സിനിമകൾ ചെയ്തു. ശരിയായ തിരഞ്ഞെടുപ്പൊന്നും നടത്തിയിരുന്നില്ല. വളരെ ആശയക്കുഴപ്പത്തിലായിരുന്നു അന്നൊക്കെ. ഇപ്പോൾ തനിക്കൊരു തിരിച്ചറിവുണ്ട്, കരിയറിനു പിറകെയല്ല, ജീവിത്തിന് പിറകെയാണ് ഒാടേണ്ടതെന്ന്, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത പറയുന്നു.