വിവാഹം സന്ദേശമായി; രക്തഹാരവും പാർട്ടീസൂക്തവുംചൊല്ലി അവർ വിവാഹിതരായി

സന്ദേശത്തിലെ ശ്രീനിവാസന്റെ ഡയലോഗ് ഓർമയില്ലേ? ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും അണിയും, പാർട്ടിസൂക്തങ്ങൾ ഉറക്കെച്ചൊല്ലും, പരിപ്പുവടയും ചായയും വിതരണം ചെയ്യും, പാർട്ടി ഓഫീസിൽവെച്ച് വിവാഹവും നടത്തി. അതുപോലെ തന്നെ ഒരു വിവാഹം നടന്നു.  മതവും ജാതിയും ആചാരവും ഒന്നും ഇല്ലാതെ ഇടതു ചിന്തകനും മനശാസ്ത്രജ്ഞനുമായ  ഡോ. കെ എസ് ഡേവിഡിന്റെ മകള്‍ സ്വപ്നയുടേയും ഡോക്ടര്‍ വിഷ്ണുവിന്റെയും വിവാഹം സന്ദേശമായി 

മിശ്രവിവാഹിതരുടെ സെപ്ഷില്‍ മാരേജ് ആക്ട് പ്രകാരം മുംബൈയിലാണു വിവാഹം നടന്നത്. വിവാഹത്തിനു സ്ത്രീധനമോ ആഭരണമോ ഇല്ല.  കഴിക്കാന്‍ പരിപ്പുവട മാത്രം. വധുവും വരനും വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ എല്ലാവരും ലാല്‍ സലാം വിളിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അതോടെ വിവാഹവും കഴിഞ്ഞു.