സൗന്ദര്യം കൂട്ടാൻ കാമുകൻ ചെയ്യിച്ചത് 30 സർജറികൾ, എന്നിട്ടും ഉപേക്ഷിച്ചു

കാരി ബെറി എന്ന ഇരുപത്തിരണ്ടുകാരിക്ക് സമപ്രായക്കാരോട് പറയാൻ ഒരു ഉപദേശമേയുള്ളൂ. കാമുകന്മാർ പറയുന്നതുകേട്ട് സ്വന്തം ശരീരത്തിന്റെ രൂപം മാറ്റരുത്. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ചെയ്യാം. ഹോങ്കോങ് സ്വദേശിയായ കാരിബെറിക്ക് താൻ നേരിട്ട ദുരന്തകഥ തന്നെയാണ് ഇങ്ങനെ പറയാനുള്ള കാരണം. ഇരുപത്തിയൊന്നാം വയസിലാണ് കാരിബെറി ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നത്. 

പ്രണയത്തിന്റെ ആരംഭത്തിൽ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പതിയെ അയാൾ കാരിബെറിയുെട രൂപത്തെ കുറ്റപ്പെടുത്താൻ തുടങ്ങി. നീലചിത്രനായികമാരുടെ വീഡിയോകൾ നിരന്തരം കാണിച്ചുകൊടുത്ത് അതുപോലെയാകാൻ ആവശ്യപ്പെട്ടു. കാമുകന്റെ നിർദേശപ്രകാരം 30 ശസ്ത്രക്രിയകൾക്കാണ് കാരിബെറി വിധേയയാത്. ഇത്രയൊക്കെ ചെയ്തിട്ടും കാമുകന് പൂർണ്ണതൃപ്തിയായില്ല. കാമുകന്റെ സങ്കൽപത്തിലെ നീലചിത്രനായികയെപ്പോലെയാകാൻ സാധിക്കാതിരുന്നതിനെത്തുടർന്ന് ആ ബന്ധം തകർന്നു. തനിക്ക് പഴയരൂപത്തിലേക്ക് എങ്ങനെയെങ്കിലും തിരികെ പോയാൽ മതിയെന്നാണ് കാരിബെറിയുടെ ഇപ്പോഴത്തെ ആഗ്രഹം.