petrol-pump-accident

മലപ്പുറം വണ്ടൂരില്‍ പെട്രോള്‍ പമ്പിന് സമീപം ച്ച് വാഹനത്തിന് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനമാണ് ഒാടികൊണ്ടിരിക്കെ കത്തിയത്. വണ്ടൂര്‍ എറിയാട്  വച്ച് രാവിലെ 11 മണിക്കാണ് സംഭവം നടന്നത്.  വാഹനത്തിന്റെ മുന്‍വശത്തുനിന്നു പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ തൊട്ടടുത്ത പെട്രോള്‍ പമ്പിലേക്ക് വാഹനം കയറ്റുകയായിരുന്നു. പരിശോനയ്ക്കിടെ തീ ആളിക്കത്തി. പെട്രോള്‍ പമ്പ് ജീവനക്കാര്‍ കത്തികൊണ്ടിരുന്ന വാഹനം തള്ളി റോഡിലേക്ക് മാറ്റുകയായിരുന്നു.