യൂടൂബിൽ ഹിറ്റാകാൻ ഓവനില്‍ തലയിട്ടു; പണിപാളി

സോഷ്യൽ മീഡിയയിൽ താരങ്ങളാകാൻ പലരും പല തമാശ വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഫയർ ഫോഴ്സിനെ വിളിച്ചുവരുത്തി ഒരു വീഡിയോ എടുക്കുകയെന്നാൽ അത് അൽപം കൈവിട്ട കളിയാണ്. എന്നാൽ, അത്തരം ഒരു വീഡിയോ എടുക്കാൻ ജയ്സ്‌ലിംഗർ എന്ന 22കാരനും കൂട്ടുകാരും ചേർന്ന് ഒപ്പിച്ച പണി ഇങ്ങനെയാണ്.

മൈക്രോ വേവിൽ തലകുടുങ്ങിയാൽ ഫയർഫോഴ്സ് എത്തി രക്ഷിക്കുമോ എന്നറിയുകയായിരുന്നു  ലക്ഷ്യം. ഇതിനായി സുരക്ഷാ സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തി .ജയ്സ്‌ലിംഗർ വളരെ ആവേശത്തോടെ മൈക്രോവേവിൽ തലവച്ചു. ഇനി ഫയർഫോഴ്സിനെ വിളിച്ചു രക്ഷിക്കാൻ അപേക്ഷിക്കാമെന്നായിരുന്നു തീരുമാനം.

അപ്പോഴാണ് പണികിട്ടിയത്. വച്ച തല പുറത്തെടുക്കാൻ സാധിക്കുന്നില്ല. കൂട്ടുകാർ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷെ, എങ്ങനെയൊക്കെ നോക്കിയിട്ടും തല പുറത്തെടുക്കാനായില്ല. ഒടുവിൽ ഫയർഫോഴ്സിനെ വിളിച്ചു. മൈക്രോ വേവ് മുറിച്ചാണ് ഒടുവിൽ തലപുറത്തെടുത്തത്. അതും 90 മിനുട്ടിന്റെ കഠിന പ്രയത്നത്തിനൊടുവിൽ. ഫയർ ഫോഴ്സിനെ പരീക്ഷിക്കാനാണെങ്കിലും ഇത്തരം വിക്രിയകള്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ പറയുന്ന‌ത്.