സന്തോഷം ദുരന്തമായി; ചോദ്യങ്ങൾ ഭയന്ന് നാട്ടിൽ ഇൗ വൃദ്ധ ദമ്പതികൾ

sherin-mathews
SHARE

അമേരിക്കയിലെ വടക്കന്‍ടെക്സസില്‍മരിച്ച നിലയില്‍കണ്ടെത്തിയ ഷെറിന്‍മാത്യൂസ് എന്ന മൂന്നുവയസുകാരി ഇപ്പോള്‍ഒരു പ്രതീകമാണ്. ജന്മം നല്‍കിയവരുടെയും വളര്‍ത്തിയവരുടെയും അവഗണനയുടെ പ്രതീകം. എന്നാല്‍വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ഒരു കുഞ്ഞിക്കാല്‍കാണാനായതിന്‍റെ സന്തോഷത്തിലാണ് വെസ്‌ലി–സിനി ദമ്പതികള്‍ഷെറിനെ ദത്തെടുത്തത് എന്നാണ് യാഥാര്‍ഥ്യം. 

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും കുട്ടിയുണ്ടാകാതിരുന്നതോടെ ഒരു കുഞ്ഞിനെ ദത്തെടുക്കുകയെന്ന ആലോചന ശക്തമായി. പക്ഷേ ഇതിനിടയില്‍സിനി ഗര്‍ഭിണി ആയി. ആദ്യ കുട്ടിയും ജനിച്ചു. കാത്തിരിപ്പ് സഫലമായതിന്‍റെ സന്തോഷത്തിനൊപ്പം സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നതും പുതിയൊരു ചിന്തയ്ക്ക് വഴിതെളിച്ചു. ഒരു കുട്ടിയെ ദത്തെടുക്കുക. അങ്ങിനെയാണ് വെസ്‌ലി മാത്യൂസും സിനി മാത്യൂസും ബീഹാറില്‍നിന്ന് ഒരു കൊച്ചുപെണ്‍കു‌ട്ടിയെ ദത്തെടുത്തത്. അവളെ അവര്‍അമേരിക്കയിലേക്ക് കൊണ്ടുപോയി. ഷെറിന്‍മാത്യൂസ് എന്ന് പേരും നല്‍കി. നാട്ടിലുള്ള ബന്ധുക്കളുമായി അധികം സമ്പര്‍ക്കമില്ലാതിരുന്നതിനാല്‍ഇത്രമാത്രമാണ് ബന്ധുക്കള്‍ക്ക് ലഭ്യമായ വിവരം. 

എന്താണ് വെസ്‌ലി– സിനി ദമ്പതികളുടെ കുടുംബത്തില്‍സംഭവിച്ചതെന്ന് മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്കപ്പുറം ബന്ധുക്കള്‍ക്ക് അറിയില്ല. വെസ്‌ലിയുടെ മാതാപിതാക്കള്‍കൊച്ചിയിലാണ് താമസം. പക്ഷേ മാധ്യമങ്ങളെയും സമൂഹത്തിന്‍റെ ചോദ്യശരങ്ങളെയും ഭയന്ന് വീട്ടില്‍നിന്ന് മാറിക്കഴിയുകയാണെന്ന് ബന്ധുക്കള്‍പറയുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ഏഴിനാണ് ഷെറിന്‍മാത്യൂസ് എന്ന മൂന്നുവയസുകാരിയെ അമേരിക്കയിലെ വടക്കന്‍ടെക്സസിലെ വീട്ടില്‍നിന്ന് കാണാതായത്. പാല്‍കുടിക്കാതിരുന്ന കുട്ടിയെ പുലര്‍ച്ചെ മൂന്നുമണിക്ക് കഠിനമായ തണുപ്പില്‍വീടിന് പുറത്തുനിര്‍ത്തിയെന്നാണ് വെസ്‌ലി മാത്യൂസ് പൊലീസിന് ആദ്യം നല്‍കിയ മൊഴി. പതിനഞ്ചു മിനിറ്റിനുശേഷം കുട്ടിയെ കണ്ടില്ലായെന്നായിരുന്നു വിശദീകരണം. 

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍വീടിനടുത്തുള്ള കലുങ്കിന് കീഴില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ബലമായി പാല് കുടിപ്പിച്ചപ്പോഴാണ് കുട്ടി മരിച്ചതെന്നാണ് വളര്‍ത്തച്ഛന്‍വെസ്‌ലി മാത്യൂസ് നല്‍കിയ മൊഴി. എന്തുതന്നെയാണെങ്കിലും സന്തോഷത്തിന്‍റെ പ്രതീകമായി എടുത്തുവളര്‍ത്തിയ കുട്ടി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളും, കുട്ടിയുടെ മരണവുമെല്ലാം ചോദ്യങ്ങളായി തുടുരുകയാണ്.

MORE IN SPOTLIGHT
SHOW MORE