ഒരു തേങ്ങയ്ക്ക് 400 രൂപ, പള്ളിയിലച്ഛന്റെ ലേലംവിളി വൈറൽ

coconut-father-new1
SHARE

പള്ളികളില്‍ ആദ്യഫല നേര്‍ച്ചയുടെ ഭാഗമായി നടക്കാറുള്ള ലേലം വിളി പതിവാണ്. ഇത്തരത്തിലൊരു പള്ളിയിലച്ഛന്റെ രസകരമായ ലേലം വിളിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു തേങ്ങാക്കു 400 രൂപ വരെ ലേലം വിളിയിലൂടെ ഇദ്ദേഹം വിലയിട്ടു. 60 രൂപയിലാണ് തേങ്ങയുടെ ലേലം വിളി തുടങ്ങുന്നത്. 65 ഉം 70 ഉം പിന്നിട്ട് വില 100 ലെത്തുന്നു. ലേലം വിളിയിൽ താൻ വില്ലനാണെന്നും അച്ഛൻ പറയുന്നുണ്ട്. ഇൗ നാട്ടിൽ കിളിർത്തു വളർന്ന തേങ്ങ. തേങ്ങയും മുളകുമിട്ടരച്ച് കറിവയ്ക്കാമെന്നും അതിന്റെ രുചിയെക്കുറിച്ചോർക്കണമെന്നും അച്ഛൻ പറയുന്നുണ്ട്. 

ഇടയ്ക്ക് ലേലം ഉറപ്പിക്കുന്ന സാഹചര്യം വരുമ്പോൾ അതിന് അവസരം നൽകാതെ അച്ഛൻ വീണ്ടും വാചാലനാകുന്നു. അങ്ങനെ സാധാരണ വലുപ്പമുള്ള ഒരു പച്ച തേങ്ങയ്ക്ക് 400 രൂപവരെ അച്ഛന്റെ ലേലം വിളിയിലൂെട വില ലഭിച്ചു. 

MORE IN SPOTLIGHT
SHOW MORE