E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എന്റെ സിനിമയിലെ നായകന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

camera-kc-bipin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സീന്‍ ഒന്ന്

ഉച്ചവെയിലിന്റെ കാഠിന്യം മൂത്തുനില്‍ക്കുന്ന നേരം. ആലപ്പുഴ നഗരമാണ് പശ്ചാത്തലം. ഹര്‍ത്താല്‍ ദിനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ക്യാമറാമാനൊപ്പം അടച്ചിട്ട ഒരു കടയുടെ വരാന്തയില്‍ ഇരിക്കുന്ന മനോരമ ന്യൂസ് റിപ്പോര്‍ട്ടറാണ് നായകന്‍


സീന്‍ ഒന്ന് എ

ഒരു സ്കൂട്ടറില്‍ അതുവഴി പാഞ്ഞുപോയ വ്യക്തിയെ ചൂണ്ടിക്കാട്ടിക്കാട്ടികൊണ്ട് മറ്റൊരു സുഹൃത്ത് പറയുന്നു

സുഹൃത്ത്:  അയാളെ അറിയുമോ?

നായകന്‍:  ഇല്ല

സുഹൃത്ത് :  തനിയാവര്‍ത്തനം സിനിമയുടെ പ്രൊഡ്യൂസറാണ്, ഇപ്പോ ദോശമാവ് കച്ചവടമാണ്

നായകന്‍:  (അല്‍ഭുതത്തോടെ) അയ്യോ അതെന്തുപറ്റി? അതിലൊരു വാര്‍ത്തയുണ്ടല്ലോ

സുഹൃത്ത്  :ചെയ്താല്‍ നന്നാവും

സീന്‍ രണ്ട്

പ്രൊഡ്യൂസറുടെ ഫോണ്‍ നമ്പര്‍തേടിയുള്ള യാത്ര അവസാനിക്കുന്നത് ആലപ്പുഴയിലെ രാമവര്‍മ ക്ലബില്‍..

നായകന്‍: തനിയാവര്‍ത്തനം നിര്‍മിച്ചയാളുടെ നമ്പറുണ്ടോ? ഇവിടുത്തെ മെമ്പറായിരുന്നു എന്നുകേട്ടു

റിസപ്ഷനിസ്റ്റ് : തരാം നന്ദകുമാര്‍ അല്ലേ, ഇപ്പോള്‍ ദോശമാവ് കച്ചവടം നടത്തുന്ന....

നായകന്‍ : അതെ അതെ...

നമ്പര്‍ വാങ്ങിയ ശേഷം നായകന്‍ ഡയല്‍ ചെയ്യുന്നു

thaniyavarthanam

സീന്‍ രണ്ട് എ

നായകന്‍ : ഹലോ മിസ്റ്റര്‍ നന്ദകുമാര്‍ അല്ലേ 

നന്ദകുമാര്‍ : അതെ

നയകന്‍ : മനോരമ ന്യൂസ് റിപ്പോര്‍ട്ടറാണ്, ഒന്നു കാണാന്‍ പറ്റുമോ?

നന്ദകുമാര്‍ : ഇന്ന് നല്ല തിരക്കാ, നാളെ ദീപാവലിയല്ലേ, ബിസിനസ് ഉള്ള ദിവസമാണ്, നാളെ മതിയോ?

നായകന്‍ : ശരി നാളെ വിളിക്കാം

സീന്‍ മൂന്ന്

ചാറ്റല്‍ മഴയുള്ള ഒരു പകല്‍ നേരം പതിനൊന്ന് മണി. മുല്ലക്കല്‍ ടൗണിന് പിന്നിലെ ഇടവിഴിയിലൂടെ നായകനും ക്യാമറാമാനും നന്ദകുമാറിന്റെ വീട്ടിലേക്ക്. പുറത്ത് ജര്‍മന്‍ ഷെപ്പേഡിന്റെ ഒാരിയിടല്‍ അകത്ത് ശാന്തത. ചിരിച്ചുകൊണ്ട് നന്ദകുമാര്‍ ഇരുവരെയും സ്വീകരിക്കുന്നു

bipin

സീന്‍ നാല്

നായകനെയും ക്യാമറാമാനെയും ഇരുത്തി കുപ്പായം മാറട്ടെയെന്ന് പറഞ്ഞ് നന്ദകുമാര്‍ അകത്തേക്ക് പോയി. ഈ നേരം നായകന്റെ കണ്ണുകള്‍ സ്വീകരണമുറിയിലൂടെ പാഞ്ഞു. തനിയാവര്‍ത്തനം സിനിമയുടെ ക്ലാപ്പ് ബോര്‍ഡ്. രണ്ട് പുരസ്കാരങ്ങള്‍. എല്ലാം പൊടിപിടിച്ചുകിടക്കുന്നു. ചുവരില്‍ നന്ദകുമാറിന്റെ ഭാര്യയുടെയും  മക്കളുടെയും ചിത്രങ്ങള്‍ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. വാതില്‍ തുറന്ന് നന്ദകുമാര്‍ തിരിച്ചെത്തി


സീന്‍ അഞ്ച്

ക്യാമറാമാന്‍ ലൈറ്റ് ഒാണ്‍ ചെയ്തു. അഭിമുഖത്തിന് തയ്യാറായി. 

നന്ദകുമാര്‍ : ആരാണ്  എന്നെക്കുറിച്ച് പറഞ്ഞത്

നായകന്‍: ഒരു സുഹൃത്താണ്. അധികമൊന്നും അറിയില്ല, തുടക്കം മുതല്‍ ഒന്നു പറയാമോ? എങ്ങിനെയാണ് സിനിമാലോകത്ത് എത്തിയത്?

നന്ദകുമാര്‍: 26ാമത്തെ വയസിലാണ് അത്. നിന്നിഷ്ടം എന്നിഷ്ടമായിരുന്നു ആദ്യസിനിമ. ഒരു സുഹൃത്തിനൊപ്പമാണ് അത് നിര്‍മിച്ചത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തനിയാവര്‍ത്തനം എടുത്തത്. സിബിയുമായി പരിചയമുണ്ടായിരുന്നു. അങ്ങിനെ ഒരു തിരക്കഥാകൃത്തിനെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. യാദൃശ്ചികമായാണ് ലോഹിതദാസിനെ കാണുന്നത്. ഞങ്ങളുടെ മനസിലുള്ള ഒരു കഥയാണ് തിരക്കഥയൊരുക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷേ അത് വര്‍ക്ക് ഒൗട്ട് ആയില്ല. പിന്നെ ഈ ചെറുപ്പക്കാരന്‍ ഒാരോരോ കഥ പറയാന്‍ തുടങ്ങി. ഞാനിപ്പോള്‍ ഒാര്‍ക്കുന്നു, അക്കൂട്ടത്തില്‍ ദശരഥത്തിന്റെ കഥയെല്ലാം പറഞ്ഞിരുന്നു. ഒടുവിലാണ് ഒരു അനുഭവ കഥയായ തനിയാവര്‍ത്തനം പറയുന്നത്. അത് സിനിമയാക്കാന്‍ തീരുമാനിച്ചു. കഥയെഴുത്തും തുടങ്ങി. മമ്മൂട്ടിയെ കാണാന്‍ ഒരു ലൊക്കേഷനില്‍ ചെന്നു. തിരക്കഥാകൃത്ത് പുതുമുഖമായതുകൊണ്ട് മമ്മൂട്ടിക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. മമ്മൂട്ടി ഒന്നുരണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. ലോഹി കഥാപാത്രങ്ങളെ ആഴത്തിലറിഞ്ഞ് മറുപടി നല്‍കിയതോടെ മമ്മൂട്ടി സിബിയുടെ ചെവിയില്‍ പറഞ്ഞു... ഇവന്‍ പിശകാണ്. ആദ്യം ഒന്നമ്പരന്നെങ്കിലും അതൊരു കോംപ്ലിമെന്റ് ഡയലോഗായിരുന്നു എന്ന് ഞങ്ങള്‍ക്ക് മനസിലായി

thani aavarthanam1

നായകന്‍ : വലിയ സാമ്പത്തിക ലാഭം ആ ചിത്രം നല്‍കിയില്ലേ?

നന്ദകുമാര്‍ : തീര്‍ച്ചയായും പക്ഷേ അതിന്റെ വിതരണക്കാര്‍ എന്നെ ചതിച്ചു. അതിനുമാത്രമുള്ള നേട്ടം എനിക്ക് ലഭിച്ചില്ല. അധികമൊന്നും ഇപ്പോള്‍ പറയുന്നില്ല (അയാള്‍ എന്തൊക്കെയോ പറയാതെ ബാക്കിവച്ചു)

നായകന്‍ : അടുത്തസിനിമ ഏതായിരുന്നു ?

നന്ദകുമാര്‍: മുദ്ര, അതും ഇതേ ടീം ആയിരുന്നു. പിന്നെ സൂര്യമാനസം എടുത്തു. അതിനുശേഷം യാദവം. അത് സക്സസ് ആയില്ല. ആവേണ്ടതായിരുന്നു. തിരക്കഥയില്‍ ഉണ്ടായ ചില പിശകുകളാണ് പടംപൊളിച്ചത്. 1997ലാണ് അടുത്ത പടം എടുത്തത്. അടിവാരം. മുരളിയും വിജയരാഘവനുമെല്ലാമായിരുന്നു നായകന്മാര്‍. യാദവത്തിന് പിന്നാലെ ഇതും സാമ്പത്തിക ബാധ്യതയായി. പിന്നെ സിനിമ തന്നെ ഇല്ലാതായി. ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കലാഭവന്‍ മണിയെവച്ച് കരീബിയിന്‍സ് നിര്‍മിച്ചത്. ഉണ്ടായിരുന്ന നല്ലേപേര് മുഴുവന്‍ ആ സിനിമയോടെ പോയി. ആ പടം വേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്(നന്ദകുമാര്‍ കുറ്റസമ്മതത്തോടെ ചിരിക്കുന്നു)

നായകന്‍: ഇപ്പോള്‍ എന്താണ് ജീവിതമാര്‍ഗം?

നന്ദകുമാര്‍ :ദോശമാവ് കച്ചവടമാണ്. ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. സ്വന്തം നിലയില്‍ മാര്‍ക്കറ്റ് കണ്ടുപിടിക്കണം അത്രയേയുള്ളു. ഞാന്‍ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. ഇപ്പോ ശീലമായി. കാണുന്നവര്‍ക്ക് സങ്കടമൊക്കെയുണ്ട്. ഞാനതൊന്നും നോക്കാറില്ല. സിനിമയേക്കാള്‍ വെല്ലുന്ന ജീവിതകഥകളില്ലേ അങ്ങിനെ കണ്ടാല്‍ മതി.

നായകന്‍ : ഇനി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടോ?

നന്ദകുമാര്‍ : നന്ദന ഫിലിംസിന് ഇപ്പോഴും നല്ല പേരുണ്ട്. തനിയാവര്‍ത്തനം ചെയ്തയാളെന്ന അടയാളപ്പെടുത്തലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അവാസനസിനിമയും അതുപോലെ പേരെടുക്കുന്ന ഒരു പടമായിരിക്കണം. സ്വപനമുണ്ട്, ഒരു നല്ല സിനിമ കൂടി ചെയ്യാന്‍...

(ആ ആത്മവിശ്വാസത്തില്‍ നായകന്‍ കട്ട് പറയുന്നു. അഭിമുഖം കഴിയുന്നു. ക്യാമറാമാന്‍ ലൈററ് ഒാഫ് ചെയ്യുന്നു.)

സീന്‍ ആറ്

ഈ കഥയെങ്ങിനെ നന്നായി അവതരിപ്പിക്കാമെന്ന് നായകന്‍ ആലോചിക്കുന്നു. വീണ്ടും സ്വീകരണമുറിയിലെ ക്ലാപ്പ് ബോഡിലേക്ക് കണ്ണുപതിഞ്ഞു. കിട്ടിപ്പോയി എന്ന സന്തോഷത്തോടെ നായകന്‍ അത് കയ്യിലെടുത്തു.

നായകന്‍: ഇത് ഉപയോഗിക്കുന്നതിന് പ്രശ്നമുണ്ടോ?

നന്ദകുമാര്‍ :ഏയ് ഇല്ല. അത് എന്തോ ഭാഗ്യത്തിന് ബാക്കിയായതാ. പൊടുയുണ്ട് തുടച്ചുതരാം

(ഒരു പഴന്തുണി എടുത്ത് തനിയാവര്‍ത്തനത്തിന്റെ ക്ലാപ്പ് ബോര്‍ഡ് നന്ദകുമാര്‍ തുടയ്ക്കുന്നു)

സീന്‍ ഏഴ്

നായകന്‍ ക്യാമറാമാനുമായി സംസാരിക്കുന്നു. സമയം വളരെ കുറവാണ്. വേറെ ചില ജോലികളും ബാക്കിയുണ്ട്. വേഗത്തില്‍ ഷൂട്ട് ചെയ്യണം. തനിയാവര്‍ത്തനത്തിന്റെ പഴയ ക്ലാപ്പടിച്ച് ഈ ജീവിതകഥ പറയണം. അങ്ങിനെ ആരും എഴുതാത്ത നന്ദകുമാറിന്റെ ജീവിതം പെട്ടന്ന് തിരക്കഥയാക്കി, ചിത്രീകരിച്ചു. തിരക്കഥയില്‍ നായകന്‍ രണ്ടുമൂന്ന് വാചകങ്ങള്‍ ഹൃദയത്തില്‍തൊട്ട് എഴുതി...

'തനിയാവര്‍ത്തനം' മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞാടിയിട്ട് മുപ്പതുവര്‍ഷം തികയുന്നു. സംവിധായകന്‍ എന്നനിലയില്‍ സിബി മലയിലിനും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിനും നടനെന്ന നിലയില്‍ മമ്മൂട്ടിക്കും ഈ ചിത്രം ചലച്ചിത്രയാത്രയിലെ നാഴികല്ലാണ്. എന്നാല്‍ നിര്‍മാതാവ് നന്ദകുമാര്‍ ഈ വെള്ളിവെളിച്ചത്തിലല്ല ജീവിക്കുന്നത്. നന്ദകുമാറിന്റെ അധികമാരുമറിയാത്ത ജീവിതകഥ മനോരമ ന്യൂസ് ഒരു ചെറുചിത്രമാക്കുന്നു. സിനിമയെടുത്ത കാലത്ത് നന്ദകുമാറിന് വിതരണക്കാരുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ട് ദോശമാവ് കച്ചവടം തുടങ്ങിയതോടെ നിര്‍മാണവും വിതരണവുമെല്ലാം ഒറ്റയ്ക്കാണ്. ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. 
 

നന്ദകുമാറിനെക്കുറിച്ചുള്ള പടം പെട്ടന്നുതന്നെ മനോരമ ന്യൂസിലൂടെ റിലീസായി

സീന്‍ എട്ട്

നായകന്‍ ഇതോടെ പ്രൊഡ്യൂസറായി

പ്രൊഡ്യൂസര്‍ നന്ദകുമാറാണ് ഇനി നായകന്‍ 

ശേഷം താഴെ സ്ക്രീനില്‍ കാണുക..