E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:09 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

5 മാസം, 20 ലക്ഷം; ഭംഗിയുള്ള വീട് റെഡി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

budget-house-kodungalloor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെലവ് ചുരുക്കി അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുള്ള ഒരുനിലവീട് വേണമെന്നതായിരുന്നു ഉടമസ്ഥൻ പള്ളിപ്പാട്ട് ഔസേപ്പിന്റെ ആഗ്രഹം. ഈ ആഗ്രഹം കൊടുങ്ങല്ലൂർ എൻ ആർ അസോസിയേറ്റ്സിനെ അറിയിച്ചു. അഞ്ച് മാസത്തിനുള്ളിൽ ഉടമസ്ഥൻ ആഗ്രഹിച്ച പോലെ വീട് തയാറായി. 1300 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കാർപോർച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള, വർക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതിനാൽ 2.5 മാസം കൊണ്ട് സ്ട്രക്ച്ചറും 2.5 മാസം കൊണ്ട് ബാക്കിയുള്ള വർക്കും പൂർത്തിയായി. വെറും 20 ലക്ഷം രൂപ മാത്രമാണ് ഈ  വീടിനു ചെലവായത്.

കന്റംപ്രറി ശൈലിയിലാണ് ലളിതമായ എലിവേഷൻ. വൈറ്റ് പെയിന്റാണ് വീടിനു നൽകിയത്. എലിവേഷനിൽ പലയിടങ്ങളിലും ക്ലാഡിങ് ടൈലുകൾ നൽകി. പർഗോളകൾ എലിവേഷന് പിന്തുണ നൽകുന്നു. 1300 ചതുരശ്രയടി വിസ്തീർണമേ ഉള്ളുവെങ്കിലും 1600 ചതുരശ്രയടിയുടെ വലുപ്പം തോന്നിക്കുന്ന അകത്തളങ്ങളാണ് വീടിനുള്ളിൽ. 

അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് വിശാലത വർധിപ്പിക്കാൻ സഹായകരമായി. അതേസമയം ലിവിങ്- ഡൈനിങ് പോലെയുള്ള മുറികൾക്ക് പ്രൈവസിയും നൽകിയിട്ടുണ്ട്. 

budget-house-kodungalloor-exterior.JPG.image.784.410

ഗ്രാനൈറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. പറമ്പിൽ തന്നെയുള്ള മഹാഗണി കൊണ്ടാണ് ഫർണിച്ചറുകൾ നിർമിച്ചത്. ഇതിലൂടെയും ചെലവ് കുറയ്ക്കാനായി. മിനിമൽ ശൈലിയിലാണ് ലിവിങ്. ചെറിയൊരു ദിവാനും കസേരകളും  മാത്രമാണ് ഇവിടെ നൽകിയത്. ലിവിങ്ങിന് വശത്തെ ഭിത്തിയിൽ തന്നെ പ്രത്യേക യൂണിറ്റുകളൊന്നും നൽകാതെ ടിവി ക്രമീകരിച്ചു. മറുവശത്തെ ഭിത്തിയിൽ പ്ലൈവുഡ്, വെനീർ ഫിനിഷിൽ ഷോകേയ്‌സ് നൽകി. 

budget-house-kodungalloor-door.JPG.image.784.410

ആറുപേർക്കിരിക്കാവുന്ന ലളിതമായ ഊണുമേശ. ഇതും മഹാഗണി കൊണ്ടാണ്. ടേബിളിനു ഗ്ലാസ് ടോപ് നൽകി. ഡൈനിങ്ങിന്റെ ഒരു വശത്തെ ഭിത്തി പ്ലൈവുഡ് കൊണ്ട് പാനലിങ് ചെയ്തു പ്രാർത്ഥന യൂണിറ്റ് ക്രമീകരിച്ചത് ശ്രദ്ധേയമാണ്. സ്ഥല ഉപയുക്തയാണ് ഇന്റീരിയറിലെ ചെലവ് കുറച്ച പ്രധാന ഘടകം.

budget-house-kodungalloor-diwan.JPG.image.784.410

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. മിനിമൽ ശൈലിയിലാണ് കിടപ്പുമുറികൾ. രണ്ട് ബെഡ്റൂമിന് അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരുക്കി. ഒരു കോമൺ ബാത്റൂമും, പുറത്ത് ഒരു ബാത്റൂമും ക്രമീകരിച്ചിരിക്കുന്നു.

ഇന്റീരിയർ തീമുമായി യോജിക്കുന്ന ഫൈബർ കർട്ടനുകളും ബ്ലൈൻഡുകളുമാണ് ജനാലകൾക്ക് നൽകിയത്.

budget-house-kodungalloor-kitchen.JPG.image.784.410

ബ്ലാക്, മെറൂൺ തീമിൽ ലളിതമായ അടുക്കള. മൾട്ടിവുഡ് കൊണ്ട് കബോർഡുകൾ നിർമിച്ചു പെയിന്റ് ഫിനിഷ് നൽകി. ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്പ്.

ചെലവ് കുറച്ച ഘടകങ്ങൾ

Project Facts

Location- Kodungalloor, Thrissur

Plot- 20 cent

Area- 1300 sft

Owner- Ouseph Pallippattu

Designer- Nishad

NR Associates, Kodungalloor

email- nrassociatesnr@gmail.com

Mob- 9961990023, 9961990003

Completion year- 2016

 

Read more on Budget House Plan Kerala 20 Lakh House Kerala