E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രണ്ടു വർഷം; 180 അടി ഉയരമുള്ള മരത്തിൽ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

julia-tree
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആഗോളതാപനത്തെ ചെറുക്കാനും പ്രകൃതിനാശം തടയാനുമായി ലോകമെമ്പാടും വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണു നടത്തിവരുന്നത്. ഹോളിവുഡ് താരമായ ലിയനാർഡോ ഡികാപ്രിയോ മുതൽ സാധാരണക്കാർ വരെ പ്രകൃതിയെ സംരക്ഷിച്ചു നിർത്താനുള്ള പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബദ്ധമായി രംഗത്തുണ്ട്. വനനശീകരണം തടയുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചുകൊണ്ട് മുന്നേറുന്ന പരിസ്ഥിതി പ്രവർത്തകയാണ് ജൂലിയ ബട്ടർഫ്ളൈ ഹിൽ (Julia Butterfly Hill). വ്യത്യസ്തമായ ചെറുത്തുനിൽപിലൂടെയാണ് അവർ ലോകശ്രദ്ധ ആകർഷിച്ചത്.

അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ വളരുന്ന സെക്വയ എന്ന മരം (കലിഫോർണിയ റെഡ്‍വുഡ്) വളരെക്കാലം നിലനിൽക്കുകയും പ്രകൃതിസന്തുലനത്തിൽ വിലപ്പെട്ട സംഭാവന  നൽകുകയും ചെയ്യുന്ന ഒന്നാണ്. എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കായി ഈ പ്രദേശത്തെ മരങ്ങൾ ഒന്നാകെ മുറിച്ചുമാറ്റിയതോടെ പ്രകൃതിദുരന്തങ്ങൾക്കു കാരണമായി. 1996ൽ പെസഫിക് ലുംബർ എന്ന കമ്പനിയാണ് ഈ പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റിയത്. പ്രകൃതിസ്നേഹികളുടെ ശ്രദ്ധയിൽപെട്ടതോടെ ഇതു തടയാനുള്ള ശ്രമം ആരംഭിച്ചു. നിരവധി പ്രക്ഷോഭങ്ങൾ  നടന്നെങ്കിലും വനനശീകരണം തുടർന്നുകൊണ്ടേയിരുന്നു. അവസാനം അവശേഷിക്കുന്ന  മരങ്ങളെ സംരക്ഷിക്കുവാൻ അവയ്ക്കു കാവൽ നിൽക്കുവാൻ പ്രകൃതിസ്നേഹികൾ തീരുമാനിച്ചു. 23 വയസുകാരി ആയിരുന്ന ജൂലിയ ബട്ടർഫ്ളൈ ഹിൽ ആയിരത്തോളം വർഷം പ്രായമുള്ള ഒരു റെഡ്‌വുഡ് മരത്തിന് മുകളിൽ കയറി കാവൽ ആരംഭിച്ചു. 180 അടി ഉയരമുള്ള മരത്തിന് മുകളിൽ ഒരു ചെറിയ മാടമുണ്ടാക്കി ജൂലിയ 1997 ഡിസംബർ 10 മുതൽ അവിടെ പാർക്കാൻ തുടങ്ങി. പ്രതികൂല കാലാവസ്ഥയും എതിരാളികളുടെ ആക്രമണവുമൊന്നും അവരെ ദൗത്യത്തിൽ നിന്നു പിന്തിരിപ്പിച്ചില്ല.

എർത്ത് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടനയിലെ ഏതാനും ചില അംഗങ്ങൾ എത്തിച്ചുനൽകിയ ഭക്ഷണവും പരിമിതമായ സൗകര്യങ്ങളുമായാണ് അവർ മരത്തിനു മുകളിൽ കഴിച്ചുകൂട്ടിയത്. ജൂലിയയെ താഴത്തിറക്കാൻ പെസഫിക് ലുംബർ കമ്പനിയുടെ ഹെലികോപ്റ്റർ മരത്തിനു ചുറ്റും ശക്തമായ കാറ്റടിപ്പിച്ചുകൊണ്ട് പല തവണ പറന്നു. ക്രമേണ മാധ്യമങ്ങളും  പൊതുസമൂഹവും ഈ വ്യത്യസ്ത സമരരീതി ശ്രദ്ധിക്കാൻ തുടങ്ങി. രണ്ടു വർഷത്തിനു ശേഷം 1999 ഡിസംബർ 18ന് സമരം അവസാനിപ്പിച്ച് താഴെ ഇറങ്ങിയ ജൂലിയയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനി തയ്യാറായി. ഈ മരം സംരക്ഷിക്കുവാനുള്ള നടപടികളുണ്ടായി.

ജൂലിയ ഹിൽ ഇപ്പോൾ പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളിൽ കൂടുതൽ വ്യാപൃതയാണ്. സർക്കിൾ ഓഫ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കു രൂപം കൊടുത്തുകൊണ്ട് വന നശീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. താൻ ഏറ്റെടുത്ത ദൗത്യത്തിന്റെ പ്രാധാന്യം പുതിയ തലമുറയിൽ എത്തിക്കാനായി അവർ നിരവധി ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും പുറത്തിറക്കി. സ്വാർഥലാഭത്തിനായി ഒരു വിഭാഗം ആളുകൾ പ്രകൃതിയെ നശിപ്പിക്കുമ്പോഴും ജൂലിയ ഹില്ലിനെ പോലെയുള്ളവരുടെ ചെറുത്തുനിൽപുകൾ ഭാവി തലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു. 738 ദിനങ്ങൾ മരത്തിനു മുകളിൽ കഴിഞ്ഞ ജൂലിയയുടെ ജീവിതം നിരവധി സാഹിത്യകൃതികളിലും പോപ്പ് സംഗീതങ്ങളിലും വിഷയമായിട്ടുണ്ട്.