നിങ്ങൾ രാത്രി ജോലി കഴിഞ്ഞ് സ്ഥിരമായി ടാക്സിയിൽ തിരിച്ച് പോകുന്നവരാണോ? ഒറ്റയ്ക്ക് യാത്ര ചെയുമ്പോൾ ടാക്സിയെ ആശ്രയിക്കുന്നവരാണോ?
ഒാൺലൈൻ ടാക്സികൾ സുലഭമായിരിക്കുന്ന ഇക്കാലത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. എല്ലാ കാറുകളിലും ചൈൽഡ് ലോക്ക് എന്നൊരു സംവിധാനം ഉണ്ട്. ചൈൽഡ് ലോക്ക് ഒാണാണെങ്കിൽ കാറിന്റെ അകത്തിരിക്കുന്നൊരാൾക്ക് ഡോർ തുറക്കാൻ സാധിക്കില്ല. ഈ സമയം ഡോറിന്റെ മുഴുവൻ നിയന്ത്രണവും ഡ്രൈവറിന്റെ കൈയ്യിലായിരിക്കും.
ഇന്ത്യയിൽ ടാക്സികളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആക്രമിക്കപ്പെട്ട ഭൂരിഭാഗം കേസുകളിലും ചൈൽഡ് ലോക്ക് ഒാണായിരുന്നു. വളരെ ചെറിയതും, ഇങ്ങന്നൊരു സംവിധാനമുള്ളത് മിക്ക ജനങ്ങൾക്കും അറിയാത്തുമാണ് ഇത്തരം കേസുകൾ കൂടിവരാന്‍ കാരണം. ചൈൽഡ് ലോക്ക് ഒാണാണെങ്കിൽ കാറിന്റെ ജനലും തുറക്കാൻ സാധിക്കില്ല. ചെറിയ കുട്ടികളുമായി കാറിൽ പോകുമ്പോൾ അവർക്ക് സംരക്ഷണം നൽകാൻ വേണ്ടിയാണ് കാറുകളിൽ ചൈൽഡ് ലോക്ക് സംവിധാനം ഉൾപ്പെടുത്തിയത്. എന്നാൽ വർദ്ധിച്ച് വരുന്ന കേസുകൾ കാണിക്കുന്നത് പലരും ഇത് ദുരുപയോഗം ചെയ്യുന്നുവെന്നാണ്.
ഇനി മുതൽ സ്വന്തം കാറല്ലാതെ മറ്റു കാറുകളെ ആശ്രയിക്കേണ്ടി വന്നാൽ കാറിൽ കയറുന്നതിന് മുന്‍പ് ചൈൽഡ് ലോക്ക് ഒാണാണോയെന്ന് ശ്രദ്ധിക്കുക. ഒാണാണെങ്കിൽ അത് ഒാഫ് ചെയ്തതിന് ശേഷം മാത്രം ടാക്സിയിൽ കയറുക.