E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 11 2019 04:13 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കനേഡിയന്‍ പ്രധാനമന്ത്രിയുടെ സോക്സ് പ്രേമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

justin-trudeau-socks
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കനേ‍‍ഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കുറ്റമറ്റ വസ്ത്രധാരണം എന്നും അദ്ദേഹത്തിന് ഒരു മുതല്‍ കൂട്ടായിരുന്നു. എന്നാല്‍ ഇപ്പോൾ അദ്ദേഹത്തേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത് അദ്ദേഹം ധരിക്കുന്ന സോക്സുകളാണ്. അതെ, ട്രൂഡോ എന്ത് പരിപാടിയില്‍ പങ്കെടുത്താലും അദ്ദേഹം അണിയുന്ന സോക്സ് കാണാനാണ് ആരാധകര്‍ക്ക് തിടുക്കം. 

justin-trudeau-socks-650-twitter

വിവിധ നിറത്തിലുള്ള സോക്സുകള്‍ അണിഞ്ഞുള്ള ട്രൂഡോയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. എത്ര ഗൗരവമുള്ള പരിപാടിയായാലും പല നിറത്തിലുള്ളതോ അല്ലെങ്കിൽ പങ്കെടുക്കുന്ന പരിപാടിയുടെ വിഷയം ആസ്പദമാക്കിയുള്ള സോക്സുകളോ അണിയാനാണ് ട്രൂഡോയ്ക്ക് പ്രിയം. രണ്ട് കാലുകളിലും രണ്ട് നിറത്തിലുള്ള സോക്സ് അണിയാനും ട്രൂഡോയ്ക്ക് മടിയില്ല. 

Justin

കാനഡ ദിനം ആഘോഷിക്കുന്ന ദിവസം ദേശീയ പതാകയ്ക്ക് സമാനമായി ചുവപ്പിൽ വെള്ള മേപ്പിൾ ഇലകളുള്ള സോക്സ് അണിഞ്ഞാണ് ട്രൂ‍ഡോ തന്റെ രാജ്യ സ്നേഹം ലോകത്തിന് കാട്ടി കൊടുത്തത്. ബ്രസൽസിലെ നാറ്റോ ആസ്ഥാനം സന്ദർശിച്ച ദിവസം നാറ്റോയുടെ ചിഹ്നമുള്ള സോക്സണിഞ്ഞ ട്രൂഡോ

Justin-canada-day-socks

"സോക്സ് നയതന്ത്രം" ചൂടുള്ള ചർച്ചാ വിഷയമാക്കി മാറ്റി. 

പ്രധാനമന്ത്രിയുടെ സോക്സ് പ്രണയം അറിയാവുന്ന രണ്ട് ടിവി അവതാരകർ അദ്ദേഹത്തിന് അവരുടെ മുഖം പതിച്ച സോക്സ് സമ്മാനിച്ചതും വാർത്തയായി. ജസ്റ്റിൻ ട്രൂഡോയ്ക്ക് കൂട്ടായി അയർലണ്ട് പ്രധാനമന്ത്രി ലിയോ വരാഡ്ക്കര്‍ അദ്ദേഹത്തിന്റെ കാനഡ സന്ദർശനത്തിനിടയിൽ ചുവപ്പ് നിറത്തിലുള്ള സോക്സാണണിഞ്ഞത്. ജര്‍മന്‍ ചാന്‍സർ ഏൻജലാ മെർക്കൽ അടക്കമുള്ളവർ ട്രൂഡോയുടെ സോക്സിന്റെ ഫാൻസാണ്.