E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 19 2020 10:13 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

horoscope
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

കോളജ് അധ്യാപകർ, പട്ടാളമേധാവി മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. അല്‍പം അലസത അനുഭവപ്പെടും. വിദ്യാർത്ഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവര്‍ത്തിക്കും. ആൺസന്താനങ്ങൾക്ക് അനുകൂല സമയമല്ല. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. വ്യാപാര അഭിവൃദ്ധിയുടെ സമയമായി കാണുന്നു. നയനരോഗം വരാവുന്നതാണ്. സർക്കാരിൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. പരുഷമായി സംസാരിക്കും. വാഹനം വാങ്ങാവുന്നതാണ്. തർക്കങ്ങളിൽ വിജയം കൈവരിക്കും. രക്തസമ്മർദ്ദം ഉള്ളവർക്ക് അധികരിക്കാവുന്നതാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. വസ്തുക്കൾ വാങ്ങാവുന്നതാണ്. നിലം, ഗൃഹം എന്നിവയാൽ വരുമാനം വർദ്ധിക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. മലപ്രദേശങ്ങളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടും. ഹാസ്യമായി സംസാരിക്കുന്നതാണ്. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. അൽപം അപകീർത്തി വരാതെ സൂക്ഷിക്കുക. സഹോദരസ്നേഹം കുറയുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. കഥ, കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. വാക്ചാതുര്യത്താൽ അയൽവാസികളെ ആകർഷിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരുന്നതാണ്. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. സ്വതന്ത്രമായ ചിന്തകൾ ആയിരിക്കും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. അവരാൽ പലവിധ നന്മകൾ വന്നുചേരും. മാതാവിന്റെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. ആൺസന്താനങ്ങളാൽ മാനസിക വൈഷമ്യം വന്നുചേരുന്നതായിരിക്കും. പൂർവ്വിക ഭൂസ്വത്തുക്കൾ വിൽ‍ക്കുന്നതിനും വേറെ വാങ്ങുന്നതിനും ഉള്ള  അവസരപ്രാപ്തിയുണ്ടാകും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. ദാനധർമ്മങ്ങള്‍ ചെയ്യുന്നതാണ്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. വർക്ക്ഷോപ്പുകളിൽ വരുമാനം വര്‍ദ്ധിക്കും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ ചില നന്മകൾ അനുഭവപ്പെടും. മനോവ്യാകുലതയുണ്ടാകും. പിതാവിനാൽ ചില മാനസികവൈഷമ്യം അനുഭവപ്പെടുന്നതായിരിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ വന്നുചേരും. അരി, ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കുന്നതാണ്. ഭാര്യയ്ക്കും മാതാവിനും അനുകൂല സമയമായി കാണുന്നു. ശത്രുക്കളുടെ ശല്യം അനുഭവപ്പെടുന്നതായിരിക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ബാങ്ക്, മറ്റ് സെൻട്രൽ ഗവൺമെന്റ് ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ അനുഭവപ്പെടും. മാധുര്യവും വശ്യതയാർന്ന സംസാരമായിരിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. വ്യാപാരത്തിൽ അറിവ് ഉണ്ടാകും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളോടും ഭാര്യയോടും ഭയവും അനുകമ്പയും ഉണ്ടാകും. സഹോദരങ്ങൾ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സിഎ, ക്ലാർക്ക് സംബന്ധമായി ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകുന്നതാണ്. വാഹനം വാങ്ങാവുന്ന സമയമായി കാണുന്നു. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകുന്നതാണ്. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകുമെങ്കിലും ഭാര്യയുടെ അഭിപ്രായം സ്വീകരിക്കും. കുടുംബക്കാർക്ക് യാതൊരു നന്മയും ലഭ്യമല്ല. അന്യർക്ക് സഹായിക്കുകയും അവരാൽ തനിക്കും നന്മയുണ്ടാകും. അയൽവാസികളുമായി സ്നേഹമായി പ്രവര്‍ത്തിക്കും. പഠനം പൂർത്തിയാക്കിയവർക്ക് അകലെ കമ്പനിയിൽ ജോലി ലഭിക്കുന്നതായിരിക്കും. സന്താനങ്ങൾക്ക് വിവാഹം നടത്തുക, ഉദ്യോഗത്തിനായി പരിശ്രമിക്കുന്നതുമായിരിക്കും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ അഭിവൃദ്ധിയുണ്ടാകും. വർക്ക്ഷോപ്പുകളിലും മുന്നേറ്റമുണ്ടാകാനിടയുണ്ട്. അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. ഗുസ്തി, കവടി ചാമ്പ്യന്മാർക്ക് ധനവരവും പ്രശസ്തിയും ലഭിക്കുന്നതായിരിക്കും. പിതാവിനാൽ മാനസികവിഷമതകൾ ഉണ്ടാകുന്നതാണ്. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്നതായിരിക്കും. മാതാവിനോട് സ്നേഹമായിരിക്കും. എന്നാൽ സഹോദരസ്നേഹം കുറയും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. എല്ലാ പ്രവൃത്തികളും സാമർത്ഥ്യവും ധൈര്യമായും ചെയ്തു തീർക്കും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

വ്യാപാര അഭിവൃദ്ധിയുണ്ടാകും. പ്രശസ്തിയും മാനസിക സന്തോഷവും ഉണ്ടാകുന്നതാണ്. സംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭ്യമാകും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തുക, ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ലോകത്തിലുള്ള എല്ലാ സുഖങ്ങളും ലഭിക്കും. ആത്മാർത്ഥതയുള്ള ഉപദേശകർ വന്നുചേരും. സത്യസന്ധമായി പ്രവര്‍ത്തിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. സർക്കാരിൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. പുണ്യക്ഷേത്രദർശനം, ദാനധര്‍മ്മങ്ങൾ ചെയ്യും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. ശരീരസുഖം ലഭ്യമാകുന്നതായിരിക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ന്യായാധിപൻ, മറ്റ് ഉയർന്ന തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. കഠിനമായ മനസ്സോടുകൂടി പ്രവർത്തിക്കും. മാതാപിതാക്കളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വാഹന വ്യാപാരത്താൽ അധികവരുമാനം വന്നുചേരും. നവദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്നതാണ്. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. അതിഥികളെ സൽക്കരിക്കുന്നതാണ്. പരസ്ത്രീ സംഗമം വരാതെ ശ്രദ്ധിക്കുക. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. വിഷസംബന്ധമായി രോഗം വരാനിടയുണ്ട്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ധനഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയമായി കാണുന്നു. വാക്ചാതുര്യവും ഉണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികള്‍ വിജയിക്കുന്നതാണ്. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. ആഡംബരമായ ജീവിതരീതിയായിരിക്കുന്നതാണ്. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതായിരിക്കും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കുന്നതാണ്. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം വന്നുചേരും. ഇരുമ്പു സംബന്ധമായി വ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം ലഭിക്കുന്നതാണ്. മോഷ്ടാക്കളാൽ ഭയം വന്നുചേരും. പ്രമേഹരോഗികൾക്ക് രോഗം മൂർച്ഛിക്കുന്നതായിരിക്കും.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമാണ്. ബ്രാഹ്മണരെയും സന്യാസിമാരെയും സൽക്കരിക്കും. മനസ്സിന് ഇണങ്ങിയ വിവാഹബന്ധം ലഭിക്കാനുള്ള സമയമായി കാണുന്നു. വൃക്ക സംബന്ധമായി രോഗം വരാവുന്നതാണ്. ശത്രുതയും ശത്രുക്കളും അകലാനുള്ള സന്ദർഭം കാണുന്നു. സമുദായത്തിൽ ബഹുമതിയോടെ ജീവിക്കും. കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥർക്ക് നിർവാഹചുമതല ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വിദേശത്ത് വസിക്കുന്നവർക്ക് കഷ്ടതകൾ അകലുകയും നല്ല ജോലി ലഭിക്കുന്നതുമാണ്. ശാസ്ത്രജ്ഞർക്ക് തൊഴിലിൽ പ്രശസ്തിയും വിജയവും ലഭിക്കും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. അന്യർക്കുവേണ്ടി പരിശ്രമിക്കും. പുണ്യക്ഷേത്രദർശനം നടത്തുന്നതായിരിക്കും. ജ്യോതിഷം, മായാജാലക്കാർക്ക് അനുകൂല സമയമായി കാണുന്നു. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകും. മാതൃകുടുംബത്തിൽ നിന്നും ചില മനപ്രയാസം അനുഭവപ്പെടും. രോഗം തിരിച്ചറിയാതെ വിഷമിക്കുന്നതായിരിക്കും. കൂട്ടുവ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ചലാഭം ലഭ്യമാകും. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകും. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. കലകളിൽ അറിവ് വർദ്ധിക്കും. ഭരണകക്ഷിയുടെ എതിർകക്ഷി നേതാക്കൾക്ക് അനുകൂല സമയമാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും.