ഓർമയില്ലേ സ്റ്റീവ് ഇർവിനെ? ഓസ്ട്രേലിയയിലെ പ്രശസ്തനായ "ദ ക്രോക്കഡൈൽ ഹണ്ടർ" സ്റ്റവീ ഇർവിന്റെ മരണം ദുഖത്തോടെയാണ് ലോകം ശ്രവിച്ചത്. ഡിസ്കവറി ചാനലിനുവേണ്ടിയുള്ള പരിപാടി ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് തിരണ്ടിയുടെ വാൽകൊണ്ടുള്ള പ്രഹരമേറ്റാണ് സ്റ്റീവ് ഇർവിന് മരിക്കുന്നത്. ഇർവിന്റെ അഭാവം പരിസ്ഥിതി സ്നേഹികൾക്ക് ഇന്നും തീരാനൊമ്പരമാണ്. ലോകമെമ്പാടുമുള്ള ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരുവാർത്തയാണ് സ്റ്റീവ് ഇർവിന്റെ വീട്ടിൽ നിന്നും ഇപ്പോൾ വരുന്നത്.
സ്റ്റീവിന്റെ മകന് റോബർട്ട് ഇർവിന് അച്ഛന്റെ പാതയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അച്ഛനെപ്പോലെ ചീങ്കണികളെ വലയിലാക്കാൻ തുടങ്ങിയില്ലെങ്കിലും പ്രകൃതിയെ അറിഞ്ഞുതന്നെയാണ് 13 വയസുകാരൻ റോബർട്ടും വളരുന്നത്. റോബർട്ട് പകർത്തിയ പ്രകൃതി ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. പ്രകൃതിയുടെ വിവിധഭാവങ്ങൾ പകർത്തിയ ചിത്രങ്ങൾ അതിമനോഹരങ്ങളാണ്. പ്രകൃതിസ്നേഹിയായ സ്റ്റീവ് ഇർവിന് അവശേഷിപ്പിച്ച ശൂന്യത ഇല്ലാതെയാക്കാൻ റോബർട്ട് ക്രൊക്കഡൈൽ ഹണ്ടറായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.