E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 06:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

18 അടി നീളമുള്ള നഖങ്ങളുടെ ഉടമയ്ക്ക് ഗിന്നസ് റെക്കോർഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ൈകൊണ്ട് ആഹാരം വാരിക്കഴിക്കാനോ സ്വന്തം മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കാൻ പറ്റാത്തതിനെക്കുറിച്ചോ നിങ്ങൾക്ക് ചിന്തിക്കാനെങ്കിലും കഴിയുമോ? എന്നാൽ യുഎസിലെ ടെക്സാസിലെ അയാന വില്യംസ് എന്ന സ്ത്രീക്ക് ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. തെറ്റിദ്ധരിക്കണ്ട. കക്ഷിയുടെ നഖത്തിനു അൽപ്പം നീളം കൂടിപ്പോയതുകൊണ്ടാണ് ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാൻ ബുദ്ധിമുട്ടുള്ളത്.

ഇരുപതുവർഷത്തിലേറെയായി ഇവർ നഖം വളർത്താൻ തുടങ്ങിയത്. ഇരുകൈകളിലെയും നഖങ്ങൾക്ക് 18 അടിയാണ് നീളം. ഈ നഖങ്ങളൊന്ന് സുന്ദരമാക്കണമെങ്കിൽ 20 മണിക്കൂറും 2 കുപ്പി നെയിൽ പോളിഷും വേണം. നഖസംരക്ഷണത്തെക്കുറിച്ച് അയാന പറയുന്നതിങ്ങനെ:- ''ദിവസവും മൂന്നു പ്രാവശ്യം ഞാൻ നഖങ്ങൾ കഴുകി വൃത്തിയാക്കാറുണ്ട്. സിങ്കിനുസമീപം നിന്ന് അണുനാശിനിയോ ബ്ലീച്ചോ ഉപയോഗിച്ച് നഖങ്ങൾ ബ്രഷ് ചെയ്യുകയാണ് പതിവ്''.

ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോർഡ് ഉടമയായ അയാനയോട് നഖങ്ങൾ വെട്ടാത്തതെന്താണെന്നു ചോദിച്ചാൽ ഉടൻ ഉത്തരമെത്തും. ''ഇത്രയും വർഷമായി നഖങ്ങൾ കൂടെയുള്ളതിനാൽ എനിക്കിതൊരു ബുദ്ധിമുട്ടായി തോന്നുന്നേയില്ല. എന്നിട്ടും സംശയം തീരാത്ത ആളുകൾക്കുവേണ്ടി നഖങ്ങൾ ബുദ്ധിമുട്ടിക്കാതെ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്ന ഒരു വിഡിയോയും അയാന പങ്കുവെച്ചിട്ടുണ്ട്''.