ഒാണം ആഘോഷമാണ്. ആ ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് കോളജ് വിദ്യാർഥികൾ. തിരുവാതിരകളിയൊക്കെ ഇപ്പോൾ കോളജുകളിൽ ഒൗട്ട് ഒാഫ് ഫാഷനായി. ഫ്ലാഷ് മോബാണ് ഇപ്പോഴത്തെ ട്രെൻഡ്.
ഒാണച്ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമുക്കി കമ്മൽ എന്ന ഗാനമാണ് ഇപ്പോൾ വിദ്യാർഥികൾക്കിടയിലെ ഹിറ്റ് പാട്ട്. ഇൗ ഗാനത്തിനൊപ്പം ഒാണാഘോഷത്തിന് ചുവട് വച്ചിരിക്കുകയാണ് ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്സിലെ സുന്ദരികളും സുന്ദരന്മാരും. നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.