മുടികൊഴിച്ചിൽ മാറി തലമുടി തഴച്ചുവളരാനുള്ള നാടൻ വിദ്യകൾ നോക്കാം. വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന എളുപ്പ വിദ്യകളാണ് ഇതിൽ പറയുന്നത്,
സവാള നീര്
കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന സള്‍ഫര്‍ ധാരാളമായി അടങ്ങിയതാണ് സവാള നീര്. ഇത് മുടിയിഴകള്‍ക്ക് പുനര്‍ജ്ജീവന്‍ നല്‍കും. ഇതിന് പുറമേ തലയോട്ടി വൃത്തിയായിരിക്കാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഉള്ളി സഹായകരമാണ്.
പായ്ക്ക്- സവാള ചെറുകഷ്ണങ്ങളായി മുറിച്ച് അതിന്റെ നീരെടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് 30-45 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ഉള്ളിയുടെ തീഷ്ണഗന്ധം ഒഴിവാക്കാന്‍ അല്പം പനിനീരോ, തേനോ ഇതില്‍ ഉപയോഗിക്കാം.
മൈലാഞ്ചി
ഏറെ പേരുകേട്ട ഒരു മുടി സംരക്ഷണ മാര്‍ഗ്ഗമാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്. 'ഹെയര്‍ ആല്‍കെമിസ്റ്റ്' എന്ന് വിളിപ്പേരുള്ള മൈലാഞ്ചിക്ക് നരച്ച് ആരോഗ്യം നഷ്ടപ്പെട്ട മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്.
പായ്ക്ക്- ഒരു കപ്പ് മൈലാഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം.
തേങ്ങാപ്പാല്‍
പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും.
പായ്ക്ക്- തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാം.