‘എന്‍റെ മണ്ഡലം ടി20 ലോകകപ്പില്‍ അറിയപ്പെടും’; സഞ്ജുവിനെ വാഴ്ത്തി തരൂര്‍

 സഞ്ജു സാംസണിന്‍റെ ഇന്ത്യന്‍ ടീം പ്രവേശനത്തില്‍ സന്തോഷമറിയിച്ച് ശശി തരൂര്‍ എം.പി. സഞ്ജു തന്‍റെ മണ്ഡലമായ തിരുവനന്തപുരത്ത് നിന്നാണെന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും, ഇത് സഞ്ജുവിന് അവകാശപ്പെട്ട ഒന്നാണെന്നും തരൂര്‍ കുറിച്ചു.

ജൂണില്‍ യു.എസിലും വിന്‍ഡീസിലുമായാണ് 2020 ലോകകപ്പ് നടക്കുന്നത്. ഇന്നലെയായിരുന്നു ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പും ആഗ്രഹവുമായിരുന്നു സഞ്ജുവിന്‍റെ ഇന്ത്യന്‍ ടീം എന്‍ട്രി. വളരെ മികച്ച ടീമിനെ തിരഞ്ഞെടുത്തതില്‍ ബിസിസിഐയ്ക്ക് തരൂര്‍ അഭിനന്ദനങ്ങളറിയിച്ചു.

തന്‍റെ മണ്ഡലം ലോകകപ്പ് ക്രിക്കറ്റില്‍ അറിയപ്പെടും എന്നതില്‍ അഭിമാനമുണ്ടെന്നും കുറിച്ച തരൂര്‍ ഇത്തവണ ട്രോഫി തിരികെയെത്തിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിനെ തരൂര്‍ വിമര്‍ശിച്ചിരുന്നു.