പ്രതീക്ഷകള്‍ പാഴായി; നിറകണ്ണുകളോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍

ഐഎസ്എല്ലില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് തോറ്റ് പുറത്തായതോടെ കടുത്ത നിരാശയില്‍ ആരാധകര്‍. കലൂരില്‍ ബിഗ് സ്ക്രീനില്‍ കളികാണാനെത്തിയ ആരാധകരിലേറെയും നിറകണ്ണുകളോടെയാണ് മടങ്ങിയത്.

ഉശിരന്‍കളി കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് സെമിയുറപ്പിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു ആരാധകര്‍. ഇതിനിടെയാണ് 87ാം മിനിറ്റില്‍ പ്രതീക്ഷകള്‍ തല്ലികൊഴിച്ച് ഒഡീഷയുടെ മറുപടി ഗോള്‍. 

പകരക്കാരനായി ഇറങ്ങിയ ലൂണയിലും രാഹുലിലും പ്രതീക്ഷയര്‍പ്പിച്ച ആരാധകര്‍ അധികമസയത്തിലേക്ക് കണ്ണ്നട്ട് കാത്തിരുന്നു. എല്ലാവരെയും ഞെട്ടിച്ച് ഒഡീഷയുടെ രണ്ടാംഗോള്‍. പിന്നീടങ്ങോട്ട് കളികൈവിട്ട മട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ കളി. മിസ്പാസുകള്‍ കളം നിറഞ്ഞതോടെ ആരാധകര്‍ക്ക് കടുത്ത നിരാശ. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ പലര്‍ക്കും സങ്കടം അടക്കാനായില്ല.

Kerala Blasters' fans are in deep disappointment as they are out of the ISL