blasterstoday

 

ഐ.എസ്.എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ  കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ കരുത്ത് എവേ മത്സരത്തിലെ ജയത്തിന്‍റെ ജയം തന്നെ. ആദ്യപാദത്തിൽ 2-1നായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ ജയം.

 

തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് ഉറപ്പിച്ചതിന്‍റെ സന്തോഷവും  ആത്മവിശ്വാസവുമുണ്ട് ബ്ലാസ്റ്റേഴ്സിന്. സ്വന്തം മൈതാനത്താണ് മത്സരമെന്ന കരുത്ത് വേറെയും. ഈസ്റ്റ് ബംഗാളിന് എതിരേ ഇറങ്ങുമ്പോൾ മൂന്നു മാറ്റങ്ങളെങ്കിലും ഫസ്റ്റ് ഇലവനിൽ  വരുത്താൻ സാധ്യതയുണ്ട്.   പരിക്കേറ്റ ജസ്റ്റിൻ ഇമ്മാനുവലിന് പകരക്കാരനായി ഫെദോർ സെർണിച്ച് എത്തിയേക്കും.  ഡാനിഷ് ഫറൂഖിനു പകരം ജീക്സൺ സിങ് വരാനാണ് സാധ്യത. പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്ചിനു പകരം  ഹോർമിപാം ആദ്യ ഇലവനിൽ കളിച്ചേക്കും. നിർണായക കടമ്പ കടന്നതിനാൽ സമ്മർദമില്ലാതെ കളിക്കാനാകും മഞ്ഞ കുപ്പായക്കാർക്ക്. ടീം പൂർണമികവിലേക്കുയരും എന്നാണ് പ്രതീക്ഷ. ജയം മാത്രം ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുന്നത്. അവസാന കളികളിലെ പ്രകടനത്തിൽ പരിശീലകനും, ആരാധകരും അത്ര തൃപ്തരല്ല. അതുകൊണ്ട് അവരിൽ കൂടി ആത്മവിശ്വാസം നിറക്കുക എന്ന ലക്ഷ്യവും ടീമിനുണ്ട്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.ഈസ്റ്റ് ബംഗാൾ പതിനൊന്നാമതും.