ഇന്സ്റ്റഗ്രാമിലും ‘കിങ്സ്’ ആയി ചെന്നൈ സൂപ്പര്‍ കിങ്‌സ്; 5 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീം

chennai
SHARE

ഇന്‍സ്റ്റഗ്രാമിലും ഒന്നാമതെത്തി റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെയാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ‘ഇന്‍സ്റ്റയില്‍ 15 മില്ല്യണ്‍ വിസിലുകള്‍. മഞ്ഞനിറം എന്നേന്നേക്കും വളരുകയാണ്’, സൂപ്പര്‍ കിങ്‌സ് എക്‌സില്‍ കുറിച്ചു.

ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീമായി സിഎസ്‌കെ മാറി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. ഇന്‍സ്റ്റഗ്രാമില്‍ 13.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്‍സിബിക്കുള്ളത്.  13.2 മില്ല്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി മുംബൈ ഇന്ത്യന്‍സ് ആണ് മൂന്നാം സ്ഥാനത്തുള്ളത്.

MORE IN SPORTS
SHOW MORE