ചെന്നൈ തോറ്റെങ്കിലും ‘തല’യ്ക്ക് പൊന്‍തിളക്കം; ലോകറെക്കോര്‍ഡ് കുറിച്ച് ധോണി

Untitled design - 1
SHARE

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ലോകത്ത് ഒരു വിക്കറ്റ് കീപ്പറും എത്തിപ്പിടിച്ചിട്ടില്ലാത്ത സുവര്‍ണനേട്ടം കുറിച്ച് എം.എസ്.ധോണി. ഇന്നലെ ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ പൃഥ്വി ഷാ നല്‍കിയ ക്യാച്ച് കയ്യിലൊതുക്കിയതോടെ വിക്കറ്റിനുപിന്നില്‍ 300 പേരെ പുറത്താക്കുന്ന ആദ്യതാരമായി മഹേന്ദ്രസിങ് ധോണി. വിക്കറ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്കും പാക്കിസ്ഥാന്റെ മുന്‍ കീപ്പര്‍ കമ്രാന്‍ അക്മലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കും (270) ഇംഗ്ലണ്ടിന്റെ ജോസ് ബട്‍ലറുമാണ് (209) പട്ടികയിലുണ്ട്. അക്മലൊഴികെ എല്ലാവരും ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നവരാണ്.

രാജ്യാന്തര ട്വന്റി ട്വന്റികളില്‍ ധോണി 91 പേരെ പുറത്താക്കിയിട്ടുണ്ട്. 92 വിക്കറ്റുകള്‍ നേടിയ ക്വിന്റണ്‍ ഡി കോക്ക് മാത്രമാണ് ഈ പട്ടികയില്‍ ധോണിക്ക് മുന്നിലുള്ളത്. കെനിയയുടെ ഇര്‍ഫാന്‍ കരീമും ജോസ് ബട്‍ലറും തൊട്ടുപിന്നിലുണ്ട്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിലെ ആദ്യപരാജയം ഏറ്റുവാങ്ങിയെങ്കിലും ധോണി നിറഞ്ഞാടി. എട്ടാമനായിറങ്ങിയ ഇതിഹാസതാരം 16 പന്തില്‍ 37 റണ്‍സ് അടിച്ചുകൂട്ടി. സ്ട്രൈക്ക് റേറ്റ് 231.25. 3 സിക്സും 4 ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.

PTI03_31_2024_000442A

ഈ സീസണില്‍ ധോണി ബാറ്റ് ചെയ്ത ആദ്യമല്‍സരമായിരുന്നു വിശാഖപട്ടണത്തേത്. ഡല്‍ഹി ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 6 വിക്കറ്റിന് 171 റണ്‍സെടുക്കാനേ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളു. മുകേഷ് കുമാറിന്റെയും ഖലീല്‍ അഹമ്മദിന്റെയും അക്സര്‍ പട്ടേലിന്റെയും ഉജ്വലബോളിങ്ങാണ് ഡല്‍ഹിക്ക് സീസണിലെ ആദ്യജയമൊരുക്കിയത്. ധോണി നേരത്തേ ഇറങ്ങിയിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് ചെന്നൈ ആരാധകര്‍ പറയുന്നതില്‍ കഴമ്പില്ലാതില്ല.

India IPL Cricket

രാജ്യാന്തര കരിയറിൽ ടെസ്റ്റും ഏകദിനവും ടി20യും ഉൾപ്പടെ 332 മത്സരങ്ങളില്‍ ധോണി ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്. ഇത്രയധികം രാജ്യാന്തര മത്സരങ്ങളിൽ ക്യാപ്റ്റനായ ഏകതാരം കൂടിയാണ് അദ്ദേഹം. 332 മത്സരങ്ങളിൽ 178 എണ്ണം വിജയിപ്പിച്ച ധോണിയുടെ കീഴില്‍ ഇന്ത്യ 120 കളികള്‍ തോറ്റു. കൂടുതല്‍ മല്‍സരങ്ങളില്‍ നായകനായവരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്ത്.

MS Dhoni records 300 dismissals as wicketkeeper in T20s

MORE IN SPORTS
SHOW MORE