വാങ്കഡെയില്‍ ഹര്‍ദിക്കിനെതിരെ കൂവിയാല്‍ അറസ്റ്റ്?; എംസിഎയുടെ പ്രതികരണം

hardik-pandya
SHARE

സീസണിലെ ആദ്യ ഹോം മല്‍സരത്തിന് ഒരുങ്ങുമ്പോള്‍ ആരാധകരുടെ പ്രതികരണം എങ്ങനെയാകുമെന്ന ആശങ്കയിലാണ് മുംബൈ ഇന്ത്യന്‍സ്. സീസണിലെ മുംബൈയുടെ ആദ്യ രണ്ട് എവേ മല്‍സരങ്ങള്‍ നടന്ന അഹമ്മദാബാദിലും ഹൈദരാബാദിലും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ ആരാധകര്‍ കൂവിയിരുന്നു. ഇതോടെ മുംബൈയുടെ കോട്ടയായ വാംങ്കഡെയില്‍ ആരാധക പ്രതികരണം എങ്ങനെയാവും എന്ന ആകാംക്ഷയാണ് നിറയുന്നത്. 

രാജസ്ഥാന് എതിരെയാണ് വാങ്കെഡെയില്‍ നാളെ മുംബൈയുടെ മല്‍സരം. ഇവിടെ കാണികളുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായുമാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഹര്‍ദിക്കിന് നേരെ കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായാല്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ കാണികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് എംസിഎ അധികൃതര്‍ ഇപ്പോള്‍. ഹര്‍ദിക്കിനെതിരായ കാണികളുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ കൂടുതല്‍ സേനയെ വിന്യസിക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് എംസിഎ വ്യക്തമാക്കി. 

MORE IN SPORTS
SHOW MORE