virat-kohli-2-2

തുടരെ രണ്ട് കളിയില്‍ നിന്ന് രണ്ട് അര്‍ധ ശതകം നേടിയെങ്കിലും കോലിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അയവില്ല. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ 83 റണ്‍സ് നേടിയെങ്കിലും 140 എന്ന കോലിയുടെ സ്ട്രൈക്ക്റേറ്റ് ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. കോലിക്ക് 83 റണ്‍സ് എടുക്കാന്‍ 59 പന്ത് വേണ്ടിവന്നപ്പോള്‍ കൊല്‍ക്കത്ത 5.5 ഓവറില്‍ 85 റണ്‍സ് സ്കോര്‍ ചെയ്തത് ചൂണ്ടിക്കാട്ടുകയാണ് മുന്‍ താരം ആകാശ് ചോപ്ര. 

സുനില്‍ നരെയ്ന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്, ഞാനോ നിങ്ങളോ ബാക്കി കാണില്ല.. ആ രീതിയിലാണ് നരെയ്നിന്റെ ബാറ്റിങ്. തുടരെ ബൗണ്‍സറുകളും യോര്‍ക്കറുകളും എറിയണം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ വിജയിക്കാനായില്ലെങ്കില്‍, ബെംഗളൂരുവിന് ആദ്യ അഞ്ച് ഓവറില്‍ സംഭവിച്ചത് പോലെ ആയാല്‍, കളി നരെയ്ന്‍ നമ്മുടെ കയ്യില്‍ നിന്ന് തട്ടിയെടുക്കും, ആകാശ് ചോപ്ര പറയുന്നു. 

ഫില്‍ സോള്‍ട്ടും അവിടെ നരെയ്നിന് ഒപ്പം നിന്ന ്കളിച്ചു. ആദ്യ ഓവറില്‍ തന്നെ 18 റണ്‍സ് നേടി. എതിര്‍ ടീം നന്നായി ബോള്‍ ചെയ്തു. എന്നാല്‍ കോലി 59 പന്തില്‍ നിന്നാണ് 83 റണ്‍സ് നേടിയത്. കൊല്‍ക്കത്ത 5.5 ഓവറില്‍ 85 റണ്‍സിലെത്തിയിരുന്നു, കോലിയെ ലക്ഷ്യം വെച്ച് ആകാശ് ചോപ്ര പറഞ്ഞു. 

എന്നാല്‍ മറ്റ് ബെംഗളൂരു ബാറ്റേഴ്സില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോലിക്ക് ഈ വിധം കളിക്കേണ്ടി വരുന്നതെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്കര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോലി മെല്ലെ കളിക്കുമ്പോള്‍ മറ്റ് ബാറ്റേഴ്സിന് സ്കോറിങ്ങിന്റെ വേഗം കൂട്ടേണ്ട സമ്മര്‍ദം വരുന്നതായും ഇത് അവരുടെ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിലേക്ക് ഇടയാക്കുന്നതായും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. 

Akash chopra against virat kohli's strike rate