കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച് മലിംഗ; അവഗണിച്ച് ഹര്‍ദിക്; പുകഞ്ഞുകത്തി മുംബൈ ക്യാംപ്

hardik-pandya-malinga
SHARE

ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയുണ്ടായ അലയൊലികള്‍ മുംബൈ ഇന്ത്യന്‍സില്‍ അവസാനിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിനുള്ളിലെ അസ്വാരസ്യങ്ങള്‍ പ്രകടമാക്കുന്ന പല ദൃശ്യങ്ങളും ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുകയും ചെയ്തു. ടീം അംഗങ്ങള്‍ക്ക് പുറമെ മുംബൈയുടെ കോച്ചിങ് സ്റ്റാഫില്‍ ഉള്ളവരും ഹര്‍ദിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. 

മുംബൈ ഇന്ത്യന്‍സിന്റെ ബോളിങ് കോച്ച് ലസിത് മലിംഗയും ഹര്‍ദിക്കും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയുണ്ട് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ കണ്ടത്. മല്‍സരത്തിന് ശേഷം ഇരു ടീമിലേയും താരങ്ങളും കോച്ചിങ് സ്റ്റാഫും പരസ്പരം കൈകൊടുക്കുന്നതിന് ഇടയിലുള്ള വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഹര്‍ദിക്കിനെ ചേര്‍ത്ത് പിടിക്കാന്‍ മലിംഗ ശ്രമിച്ചെങ്കിലും കൈകൊണ്ട് മലിംഗയെ മാറ്റുകയാണ് ഹര്‍ദിക്. ഒരു മുതിര്‍ന്ന താരത്തിനോടുള്ള ഹര്‍ദിക്കിന്റെ ഈ പെരുമാറ്റം ശരിയായില്ലെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

ഹര്‍ദിക്കിനായി കസേര ഒഴിഞ്ഞുകൊടുത്ത് എഴുന്നേറ്റ് പോകുന്ന മലിംഗയുടെ വിഡിയോയും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ കണ്ട പൊള്ളാര്‍ഡ് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തയ്യാറായി. എന്നാല്‍ അതിന് മുന്‍പ് തന്നെ മലിംഗ എഴുന്നേറ്റ് നടന്നുപോയി. ഹര്‍ദിക്കിനെ മലിംഗ അവഗണിച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മലിംഗ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കണ്ട് അത് തടയാന്‍ ഹര്‍ദിക് ശ്രമിച്ചത് പോലുമില്ലെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നുമുണ്ട്.

Video surfacing showing Hardik pandya ignored Malinga

MORE IN SPORTS
SHOW MORE