ധോണിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങി മതീശ?; വൈറലായി വിഡിയോ; സത്യം ഇതാ

matheesha-dhoni
SHARE

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. 63 റണ്‍സിന്റെ ആധികാരിക ജയത്തിലേക്കാണ് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ചെന്നെ എത്തിയത്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ഋതുരാജ് ഗയ്കവാദിന് കീഴില്‍ ആരാധകരും ഹാപ്പിയാണ്. ധോണിയുടെ വിജയ് ശങ്കറെ പുറത്താക്കാനുള്ള ക്യാച്ചും ദുബെയുടെ വെടിക്കെട്ടും റിസ്വിയുടെ വരവറിയിക്കലിനുമെല്ലാം ഇടയില്‍ മതീശ പതിരാനയുടെ ഒരു വിഡിയോയും ആരാധകരുടെ കണ്ണിലുടക്കി.

ബാംഗ്ലൂരിന് എതിരായ മല്‍സരം നഷ്ടമായെങ്കിലും ഗുജറാത്തിനെതിരെ ഇംപാക്ട് പ്ലേയറായി മതീശ എത്തി. തന്റെ ആദ്യ ബോള്‍ എറിയുന്നതിന് മുന്‍പ് മതീശ ധോണിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നു എന്ന രീതിയിലാണ് വിഡിയോ വൈറലായത്. മതീശ പതിരാനയ്ക്ക് കയ്യടിച്ച് സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചു. 

എന്നാല്‍ ധോണിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുകയായിരുന്നില്ല മതീശ ഇവിടെ ചെയ്തത് എന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ ബൗളിങ് മാര്‍ക്ക് മാറ്റി ഇടുകയാണ് മതീശ ചെയ്തത്. നാല് പന്തില്‍ നിന്ന് 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് പതീശ ഗുജറാത്തിനെതിരെ വീഴ്ത്തിയത്. 

Did matheesha pathirana touches dhoni's feet? Video went viral

MORE IN SPORTS
SHOW MORE