കോലിയുടെ കാലില്‍ വീണ്, കെട്ടിപ്പിടിച്ച് ആരാധകന്‍; ചിന്നസ്വാമിയില്‍ സുരക്ഷാ വീഴ്ച

virat-kohli-fan
SHARE

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലെ കോലിയുടെ സ്ഥാനം സംബന്ധിച്ച കൂട്ടിക്കിഴിക്കലുകള്‍ ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ സജീവമാണ്. ഈ ചര്‍ച്ച ചൂട് പിടിക്കുമ്പോഴാണ് തന്റെ പ്രഹരശേഷി തെളിയിച്ച് കോലിയുടെ ഇന്നിങ്സ് പഞ്ചാബ് കിങ്സിന് എതിരെ വരുന്നത്. പഞ്ചാബിന് എതിരെ നേരിട്ട ആദ്യ 15 പന്തില്‍ നിന്ന് വിരാട് കോലി അടിച്ചെടുത്തത് 33 റണ്‍സ്. പിന്നാലെ ഇന്നിങ്സിന്റെ വേഗത കുറച്ചെങ്കിലും ജയത്തോട് ബെംഗളൂരുവിനെ അടുപ്പിക്കാന്‍ കോലിക്കായി. അതിനിടയില്‍ ഗ്രൗണ്ട് കീഴടക്കി ഒരു ആരാധകന്‍ കോലിക്ക് അരികിലേക്കും എത്തി...

ബെംഗളൂരുവിന്റെ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുന്‍പായാണ് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയത്. കോലിക്ക് അരികിലേക്ക് എത്തിയ ആരാധകന്‍ താരത്തിന്റെ കാലില്‍ വീഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതിനിടയില്‍ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ പിടികൂടി ഗ്രൗണ്ടിന് പുറത്തെത്തിച്ചു. 

പഞ്ചാബിന് എതിരായ അര്‍ധ ശതകത്തോടെ ട്വന്റി20യില്‍ 50ന് മുകളില്‍ സ്കോര്‍ 100 വട്ടം ഉയര്‍ത്തുന്ന താരം എന്ന നേട്ടവും കോലി സ്വന്തമാക്കി. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കോലി. ഏറ്റവും കൂടുതല്‍ തവണ ട്വന്റി20യില്‍ അര്‍ധ ശതകം കണ്ടെത്തിയ റെക്കോര്‍ഡ് ക്രിസ് ഗെയ്ലിന്റെ പേരിലാണ്. ഡേവിഡ് വാര്‍ണറാണ് രണ്ടാമത്. 

Fan breach security to touch virat kohli's feet

MORE IN SPORTS
SHOW MORE