അവസാന ഓവറുകളില്‍ വെടിക്കെട്ട്; ലാസ്റ്റ് പന്തില്‍ ജയിച്ച് ഓസീസ്; ഇത് കാണേണ്ട ഓവര്‍

അവസാന പന്തുവരെ, പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ന്യൂസിലാന്‍ഡിനെതിരെ ഞെട്ടിക്കുന്ന  വിജയവുമായി ഓസ്ട്രേലിയ. ആവേശം അവസാന പന്ത് വരെ നീണ്ട മല്‍സരത്തില്‍ അവസാന പന്തിലെ ബൗണ്ടറിയാണ് ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. 10 പന്തില്‍ 31 റണ്‍സെടുത്ത് ടിം ഡേവിഡിന്‍റെയും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്‍റെയും പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി. 216 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയുടെ ട്വന്‍റി20 ചരിത്രത്തിലെ മൂന്നാമത്തെ വലിയ റണ്‍ചേസാണിത്. 

ന്യൂസിലാന്‍ഡിന്‍റെ ശക്തമായ ബൗളിങില്‍ പരുങ്ങലിലായ ഓസീസിന് അവസാന ഓവറിലെ മിച്ചല്‍ മാര്‍ഷിന്‍റെയും ടിം ‍േഡവിഡന്‍റെയും കൂട്ടുകെട്ട് തുണയായി. അവസാന രണ്ട് ഓവറില്‍ 35 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനായി വെടികെട്ടാണ് ഇരുവരും നടത്തിയത്. 19–ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയും അവസാന രണ്ട് പന്ത് രണ്ട് സിക്സറും അടിച്ച് മിച്ചല്‍ മാര്‍ഷാണ് അവസാന നിമിഷത്തെ വെടികെട്ടിന് തുടക്കം കുറിച്ചത്. 20–ാം ഓവറില്‍ 16 റണ്‍സാണ് ഓസ്ട്രേലിയയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. നാലാം പന്തില്‍ സിക്സര്‍ പറത്തിയാണ് ഡേവിഡ് കളി തിരിച്ചത്. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ്. അവസാന പന്തില്‍ നാല് റണ്‍സ് ആവശ്യമായ ടീമിനെ ബൗണ്ടറിലിയൂടെയാണ് ഡേവിഡ് വിജയിപ്പിച്ചത്. 

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 44 പന്തില്‍ പുറത്താകാതെ 72 റണ്‍സെടുത്തു. 10 പന്തില്‍ 31 റണ്‍സെടുത്ത ടിം ഡേലിഡ് പുറത്താകാതെ നിന്നു. ഓപ്പണിങിലെ മികച്ച കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡിന് 215 റണ്‍സിന്‍റെ കൂട്ടുകെട്ട് ഒരുക്കിയത്. ഓപ്പണര്‍മാരായ ഫിന്‍ അലെന്‍ 32 റണ്‍സും കോണ്‍വെ 63 റണ്‍സുമെടുത്തു. രചിന്‍  രവീന്ദ്ര 35 പന്തില്‍ 68 റണ്‍സെടുത്തു.

Australia wins first t20 match against new zealand in last ball