തടിച്ചിയെന്ന് കമന്റ്; പാഠപുസ്തകം നോക്കണം; വായടപ്പിച്ച് സഞ്ജന ഗണേശന്‍

sanjana-ganesan-bumrah
SHARE

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശന് നേരെ ഇന്‍സ്റ്റഗ്രാമില്‍ ബോഡി ഷെയിമിങ്. വലന്‍റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് ബുമ്രയ്ക്കൊപ്പമുള്ള സഞ്ജനയുടെ ഇന്‍സ്റ്റാ പോസ്റ്റിന് അടിയില്‍ വന്ന ബോഡി ഷെയിമിങ് കമന്റിന് സഞ്ജന കുറിക്ക് കൊള്ളുന്ന മറുപടിയും നല്‍കി. 

തടിവെച്ചിരിക്കുന്നു എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ഒരു ആരാധകന്റെ കമന്റ്. സ്കൂളിലെ സയന്‍സ് ടെക്സ്റ്റ് ബുക്ക് ഓര്‍മയുണ്ടാവില്ല, സ്ത്രീകളുടെ ശരീരത്തെ കുറിച്ച് കമന്റ് ചെയ്യാന്‍ എന്ത് ധൈര്യം. ഇറങ്ങിപ്പോകു എന്നാണ് തനിക്ക് നേരെ എത്തിയ ബോഡി ഷെയിമിങ് കമന്റിന് സഞ്ജന നല്‍കിയ മറുപടി. 

sanjana-2

2021ലാണ് സഞ്ജന ഗണേശനും ബുമ്രയും വിവാഹിതരായത്. 2023 സെപ്റ്റംബറിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. ക്രിക്കറ്റിലേക്ക് വരുമ്പോള്‍, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് ഒരുങ്ങുകയാണ് ബുമ്ര ഇപ്പോള്‍. വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ബുമ്ര 9 വിക്കറ്റ് പിഴുതിരുന്നു. പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയെ ബുമ്രയുടെ ബൗളിങ് മികവ് തുണച്ചു. 

അടുത്തിടെ ബുമ്രയെ അഭിനന്ദിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയില്‍ സ്റ്റെയ്നും എത്തിയിരുന്നു. വിക്കറ്റ് വീഴ്ത്താന്‍ പാകത്തില്‍ യോര്‍ക്കറുകള്‍ എറിയുന്നതില്‍ നിലവില്‍ ബുമ്രയേക്കാള്‍ മികച്ച ബൗളറുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നാണ് സ്റ്റെയിന്‍ പറഞ്ഞത്. 

Body shaming comment against Sanjana Ganesan

MORE IN SPORTS
SHOW MORE