ind-vs-aus

TAGS

ഓസ്ട്രേലിയൻ പേസ് ആക്രമണത്തിൽ തകർന്നെങ്കിലും ഭാവിയിൽ ഇന്ത്യൻ സീനിയർ ടീം ജേഴ്സിയിൽ തിളങ്ങാൻ കെൽപ്പുള്ള ഒരുപിടി താരങ്ങളുടെ വരവ് കണ്ടു ഇക്കുറി അണ്ടർ 19 ലോകകപ്പിൽ.  റൺനേട്ടത്തിലും വിക്കറ്റ് നേട്ടത്തിലും തിളങ്ങിയ താരങ്ങൾക്ക് ദേശിയ ടീമിലെത്താൻ അധികം കാത്തിരിക്കേണ്ടി വരില്ല. 

ഇന്ത്യൻ ടീമിന് എന്നും തലവേദന മാത്രം നൽകിയിട്ടുള്ള ബാറ്റിംഗ് ഓർഡറിലെ നാലാം നമ്പരാണ്  രാജസ്ഥാൻകാരൻ ഉദയ് സഹറാന്റെ ഇഷ്ട ഇടം. അണ്ടർ 19 ലോകക്കപ്പിൽ 7 മത്സരങ്ങളിൽ നിന്ന് സഹറാൻ നേടിയത് 397 റൺസ്. ജൂനിയർ ലോകക്കപ്പിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ആയി സഹറാൻ. വൈസ് ക്യാപ്റ്റൻ സച്ചിൻ ദസ് ടീമിന്റെ ഫിനിഷരാണ്. അഞ്ചാമനായി ഇറങ്ങുന്ന സച്ചിൽ  നേടിയത് 312 റൺസ്. റിങ്കു സിങ്ങിനെ ഓർമിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയുള്ള സച്ചിൻ ഐ.പി.എൽ ടീമുകളുടെ റഡാറിൽ ഉണ്ട്.  

ജൂനിയർ ജഡേജ എന്നാണ് ഓൾ റൗണ്ടർ സൗമി പണ്ടേയുടെ ഓമനപ്പേര്. 7 മത്സരങ്ങളിൽ നിന്ന് നേടിയത് 18 വിക്കറ്റ്. കൂടെ ജഡേജയെ പോലെ ഫീൽഡിൽ പറന്ന് നടക്കുന്ന മികവും. സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ ആണ് ലോകക്കപ്പിലെ സെഞ്ചുറി നേട്ടത്തിൽ ഒന്നാമൻ. 7 മത്സരങ്ങളിൽ നിന്ന് 2 സെഞ്ചുറി ഉൾപ്പടെ 18 കാരൻ ഇന്ത്യക്കായി നേടിയത് 360 റൺസ്. ഇന്ത്യക്കായി ആറാം ലോകകിരീടം ഉയർത്താൻ ആയില്ലെങ്കിലും കോലിയും യുവരാജും രോഹിത്തും ധവാനും ഒക്കെ കുതിച്ചുകയറിയ വഴിതന്നെയാകും ഈ യുവതരങ്ങളും സ്വപ്നം കാണുന്നത്