yashasvi-voughan-11
  • 'അവിശ്വസനീയ പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരം'
  • ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന 3–ാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്ററാണ് യശ്വസി
  • ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച

തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ ബാറ്റര്‍ യശ്വസി ജയ്സ്വാള്‍ ഇംഗ്ലണ്ടിനൊരു ഭീഷണിയാണെന്ന് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് പോഡ്കാസ്റ്റില്‍ വോണിന്‍റെ അഭിപ്രായ പ്രകടനം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടിയാണ് യശ്വസി വിജയം ഇന്ത്യന്‍ വഴിയിലാക്കിയത്. ' വിജയ വഴിയില്‍ യശ്വസി ഇംഗ്ലണ്ടിനൊരു പ്രശ്നമാകും. ഒരു തലവേദന തന്നെ. കാരണം അവിശ്വസനീയ പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് യശ്വസി'. മുംബൈയില്‍ വച്ചാണ് യശ്വസിയെ ആദ്യമായി കാണുന്നത്. പിറ്റേന്ന് ഐപിഎല്ലില്‍ യശ്വസി സെഞ്ചറി നേടി ഞെട്ടിച്ചു. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമിനെതിരെ ഇരട്ട സെഞ്ചറിയും നേടിയിരിക്കുന്നു' വോണ്‍ വ്യക്തമാക്കി.

kambli-gavaskar-11

വിനോദ് കാംബ്ലി (ഇടത്), സുനില്‍ ഗാവാസ്കര്‍ (വലത്)

 

PTI02_03_2024_000029B

ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്ററാണ് യശ്വസി. സെഞ്ചറി നേടുമ്പോള്‍ 22 വയസും 37 ദിവസവുമായിരുന്നു യശ്വസിയുടെ പ്രായം. 21 വയസും 35 ദിവസവും പ്രായമുള്ള ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടിയ വിനോദ് കാംബ്ലിയാണ് ഈ പട്ടികയിലെ ഒന്നാമന്‍. 1994 ല്‍ ഇംഗ്ലണ്ടിനെതിരെ 224 റണ്‍സാണ് അന്ന് കാംബ്ലി നേടിയത്. കാംബ്ലിക്കും മുന്‍പ് ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടിയത് സാക്ഷാല്‍ സുനില്‍ ഗവാസ്കറായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ 1971 ല്‍ പോര്‍ട് ഓഫ് സ്പെയിനില്‍ വച്ച് 220 റണ്‍സാണ് സുനില്‍ ഗാവസ്കര്‍ നേടിയത്. 21  വയസും 283 ദിവസവുമായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രായം. ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന ഇടങ്കയ്യന്‍മാരില്‍ നാലാമനുമാണ് നിലവില്‍ യശ്വസി. ഗാംഗുലി, ഗംഭീര്‍, കാംബ്ലി എന്നിവരാണ് മറ്റ് മൂന്നുപേര്‍. 

വെറും പത്ത് ഇന്നിങ്സുകളില്‍ നിന്നാണ് ആദ്യ ഇരട്ട സെഞ്ചറി നേട്ടമെന്നത് കണക്കിലാക്കുമ്പോഴാണ് യശ്വസിക്ക് മുന്നില്‍ ഇനിയുമൊരുപാട് റെക്കോര്‍ഡുകള്‍ കടപുഴകുമെന്ന് കരുതുന്നത്. കരുണ്‍ നായരാണ് യശ്വസിക്ക് മുന്‍പ് കരിയറില്‍ അതിവേഗം ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേട്ടത്തിലെത്തിയത്. വെറും മൂന്ന് ഇന്നിങ്സുകള്‍ കളിക്കുന്നതിനിടയാണ് കരണിന്‍റെ ടെസ്റ്റിലെ ഇരട്ട സെഞ്ചറി പിറന്നത്. ആറു ടെസ്റ്റുകളിലെ  11 ഇന്നിങ്സുകളില്‍ നിന്നായി 637 റണ്‍സാണ് യശ്വസിയുടെ സമ്പാദ്യം. ഒരു സെഞ്ചറി. ഒരു ഇരട്ട സെഞ്ചറി, രണ്ട് അര്‍ധ സെഞ്ചറികള്‍ എന്നിവയടങ്ങുന്നതാണ് ആ നേട്ടം. വെള്ളിയാഴ്ച രാജ്കോട്ടിലാണ് ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുക.

 

India Vs England Test: 'He is a problem' says Michael Vaughan on Indian skipper Yashasvi Jaiswal