കേരള വെറ്ററന്‍സ് പ്രീമിയര്‍ ലീഗിന് കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ തുടക്കം

karyavatom
SHARE

കേരള വെറ്ററന്‍സ് പ്രീമിയര്‍ ലീഗിന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ തുടക്കം. കേരളത്തിന് വേണ്ടി പലകാലങ്ങളില്‍ കളിച്ചിട്ടുള്ള നൂറ്റി മുപ്പത്തിരണ്ട് താരങ്ങളാണ് ആറുടീമുകളിലായി മല്‍സരിക്കുന്നത്. കേരളത്തിന്റെ പ്രമുഖ ബാറ്റ്സ്മാനായിരുന്ന അന്തരിച്ച കെ.ജയറാമിനുള്ള ആദരം കൂടിയായി ഈ ഒത്തുചേരല്‍.

എല്ലാവരുടെയും ഹൃദയത്തില്‍ കെ. ജയറാം. കേരളത്തിന്റെ ഗവാസ്കര്‍ എന്നറിയപ്പെട്ടിരുന്ന ജയറാം കഴിഞ്ഞവര്‍ഷം ജൂലൈ 13 നാണ് വിടപറഞ്ഞത്. കാര്യവട്ടം സ്പോര്‍ട് ഹബില്‍ വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് കളിക്കനെത്തിവര്‍ ജയറാമിന്റെ ചിത്രമണിഞ്ഞാണ് മൈതാനത്തിറങ്ങിയത് കേരളത്തിന്റെ ആദ്യകാല താരമായ ജെ.കെ. മഹേന്ദ്രമുതല്‍ മുന്‍ഇന്ത്യന്‍ ടെസ്റ്റ്താരം ടിനു യോഹന്നാന്‍ വരെ 132 മുന്‍താരങ്ങള്‍ മാറ്റുരയ്ക്കുന്നു.

 രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിത്തില്‍ കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് പലരും. ട്രാവന്‍കൂര്‍ പാന്തേഴ്സ്, മലബാര്‍ വോറിയേഴ്സ്, ടീ ഹെഡ്ജ്, അബ്സല്യൂട്ട് സോബേഴ്സ്, കൊച്ചി റോയല്‍സ്, ജെകെസ് മലബാര്‍ ടൈഗേഴ്സ് എന്നിങ്ങനെ ആറുടീമുകളാണ് മല്‍സരിക്കുന്നത്.

kerala veterans premier league started at kariyavattam sports hub

MORE IN SPORTS
SHOW MORE