bluecard

മ‍ഞ്ഞക്കാര്‍ഡിനും ചുവപ്പുകാര്‍ഡിനും പിന്നാലെ ഫുട്ബോളില്‍ ഇനി നീലക്കാര്‍ഡും. ഫൗളിന്  നീലക്കാര്‍ഡ് ലഭിക്കുന്ന താരം 10 മിനിറ്റ് പുറത്തിരിക്കേണ്ടി വരും.  രണ്ട് നീലക്കാര്‍ഡ് ലഭിച്ചാല്‍ കളത്തിന് പുറത്താകും. പുതിയ മാറ്റത്തിനെതിരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പരിശീലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 

പന്ത് തിരിച്ചുപിടിക്കണമെന്ന ഉദ്ദേശമില്ലാതെ എതിര്‍ ടീമിന്റെ പ്രത്യാക്രമണം തടയുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ള, ഇതുപോലെയുള്ള ഫൗളുകള്‍ക്ക് ഇനി റഫറി നീലക്കാര്‍ഡ് ഉയര്‍ത്തും.  നീലക്കാര്‍ഡ് കണ്ട താരം പത്തുമിനിറ്റ് കളിക്കളത്തിന് പുറത്താകും. ശിക്ഷാസമയം കളിഞ്ഞാല്‍ കളത്തില്‍ തിരിച്ചെത്താം.  മല്‍സരത്തില്‍ രണ്ടാം വട്ടവും നീലക്കാര്‍ഡ് ലഭിച്ചാല്‍ ചുവപ്പുകാര്‍ഡിന്റെ ഫലം ചെയ്യും. കളത്തിന് പുറത്താകും. ഒരു നീലക്കാര്‍ഡും ഒരു മഞ്ഞക്കാര്‍ഡും ലഭിച്ചാലും പുറത്താകും.  കളത്തിലെ മോശം പെരുമാറ്റത്തിനും നീലക്കാര്‍ഡായിരിക്കും ഫലം. പരീക്ഷണാടിസ്ഥാനത്തില്‍ നീലക്കാര്‍ഡ് ലീഗ് ഫുട്ബോളിലെ താഴ്ന്ന ഡിവിഷനുകളില്‍ നടപ്പാക്കും. ട്രയലിന്റെ ഭാഗമാകില്ലെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അറിയിച്ചു കഴിഞ്ഞു. അഞ്ചോ അതില്‍ താഴെയുള്ള ഡിവിഷനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 2019 –20 സീസണില്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നീലക്കാര്‍ഡ് നടപ്പിലാക്കിയത്.

Blue cards to be introduced for football